x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ള​യ​സാ​ധ്യ​ത: അ​ജൈ​വ പാ​ഴ്‌​വ​സ്തു​ക്ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി നീ​ക്കം ചെ​യ്യ​ണ​മെ​ന്നു നി​ര്‍​ദേ​ശം


Published: June 7, 2026 10:54 PM IST | Updated: June 7, 2026 10:54 PM IST

കോ​​​ഴി​​​ക്കോ​​​ട്: കാ​​​ല​​​വ​​​ര്‍​ഷം എ​​​ത്തി​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലും വി​​​വി​​​ധ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ പ്ര​​​ള​​​യ​​​സാ​​​ധ്യ​​​ത ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തും അ​​​ജൈ​​​വ പാ​​​ഴ്‌വ​​​സ്തു​​​ക്ക​​​ള്‍ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി നീ​​​ക്കം ചെ​​​യ്യാ​​​ന്‍ ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്കു സ​​​ര്‍​ക്കാ​​​രി​​​ന്‍റെ നി​​​ര്‍​ദേ​​​ശം.

പ്ര​​​തി​​​കൂ​​​ല കാ​​​ലാ​​​വ​​​സ്ഥ മൂ​​​ലം പാ​​​ഴ‌്‌വ​​​സ്തു നീ​​​ക്ക​​​ത്തി​​​ല്‍ ത​​​ട​​​സ​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​കാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ല്‍ സം​​​ഭ​​​രി​​​ച്ചു​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന വ​​​സ്തു​​​ക്ക​​​ള്‍ യ​​​ഥാ​​​സ​​​മ​​​യം മാ​​​റ്റാ​​​ന്‍ ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പി​​​ന്‍റെ നി​​​ര്‍​ദേ​​​ശം.

മ​​​ഴ​​​വെ​​​ള്ള​​​ത്തി​​​ല്‍ പാ​​​ഴ്‌വ​​​സ്തു​​​ക്ക​​​ള്‍ ന​​​ന​​​ഞ്ഞാ​​​ല്‍ അ​​​വ കൈ​​​മാ​​​റു​​​ന്ന​​​തി​​​നും സം​​​ഭ​​​രി​​​ക്കു​​​ന്ന​​​തി​​​നും ബു​​​ദ്ധി​​​മു​​​ട്ട് നേ​​​രി​​​ടു​​​ന്ന​​​തി​​​നു പു​​​റ​​​മെ, അ​​​വ​​​യു​​​ടെ ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​വും വി​​​പ​​​ണി​​​മൂ​​​ല്യ​​​വും ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​യു​​​ക​​​യും ചെ​​​യ്യും. പാ​​​ഴ്‌വ​​​സ്തു​​​ക്ക​​​ള്‍ ന​​​ന​​​ഞ്ഞാ​​​ല്‍ അ​​​വ​​​യു​​​ടെ സം​​​സ്‌​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്ക് അ​​​ധി​​​ക സാ​​​മ്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത വ​​​രി​​​ക​​​യും ചെ​​​യ്യു​​​മെ​​​ന്നു ക​​​ണ്ടാ​​​ണ് ഉ​​​ട​​​ന​​​ടി ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

സം​​​ഭ​​​ര​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി വൃ​​​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു പ്ര​​​ധാ​​​ന നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളി​​​ലൊ​​​ന്ന്. വെ​​​ള്ളം ക​​​യ​​​റാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ പാ​​​ഴ്‌വ​​​സ്തു സം​​​ഭ​​​ര​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു നി​​​ല​​​വി​​​ലു​​​ള്ള മാ​​​ലി​​​ന്യ​​​ങ്ങ​​​ള്‍ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി നീ​​​ക്കം ചെ​​​യ്യ​​​ണം. ഇ​​​വ മ​​​ഴ​​​വെ​​​ള്ള​​​വു​​​മാ​​​യി ക​​​ല​​​ര്‍​ന്ന് ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​ന്‍ ആ​​​വ​​​ശ്യ​​​മാ​​​യ മു​​​ന്‍​ക​​​രു​​​ത​​​ലു​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്ക​​​ണം.

പ്ര​​​ള​​​യ​​​സാ​​​ധ്യ​​​ത​​​യു​​​ള്ള എം​​​സി​​​എ​​​ഫു​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള മാ​​​ലി​​​ന്യ സം​​​ഭ​​​ര​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് വാ​​​ഹ​​​ന​​​ങ്ങ​​​ള്‍​ക്ക് സു​​​ഗ​​​മ​​​മാ​​​യി എ​​​ത്തി​​​ച്ചേ​​​രാ​​​ന്‍ ആ​​​വ​​​ശ്യ​​​മാ​​​യ റോ​​​ഡ് സൗ​​​ക​​​ര്യ​​​ങ്ങ​​​ളും അ​​​നു​​​ബ​​​ന്ധ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളും അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഉ​​​റ​​​പ്പാ​​​ക്ക​​​ണം.

ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ത​​​ല​​​ത്തി​​​ല്‍ പ്ര​​​ള​​​യ​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ സം​​​ഭ​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കൃ​​​ത്യ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ള്‍ ത​​​ദ്ദേ​​​ശ വ​​​കു​​​പ്പ് ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍​മാ​​​ര്‍ ഉ​​​ട​​​ന്‍ ശേ​​​ഖ​​​രി​​​ച്ച് അ​​​ത​​​ത് ജി​​​ല്ലാ ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ല്‍​പ്പെ​​​ടു​​​ത്ത​​​ണം. വ​​​രും വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ല്‍ മാ​​​ര്‍​ച്ച് 31ന​​​കം ത​​​ന്നെ ഈ ​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ പൂ​​​ര്‍​ത്തീ​​​ക​​​രി​​​ക്ക​​​ണം.

ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​ള​​​യ​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ ഈ ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ പു​​​തു​​​ക്കി​​​യ വി​​​വ​​​ര​​​ങ്ങ​​​ള്‍ ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍​മാ​​​ര്‍ നി​​​ര്‍​ബ​​​ന്ധ​​​മാ​​​യും റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്യ​​​ണം. ശു​​​ചി​​​ത്വ​​​മി​​​ഷ​​​ന്‍, ക്ലീ​​​ന്‍ കേ​​​ര​​​ള ക​​​മ്പ​​​നി, കു​​​ടും​​​ബ​​​ശ്രീ, കെ​​​എ​​​സ്ഡ​​​ബ്ല്യു​​​എം​​​പി എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ്/​​​മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍​മാ​​​ര്‍, ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍​മാ​​​ര്‍, ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍​മാ​​​ര്‍, ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍​ക്കാ​​​ണ് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

Tags : Flood risk inorganic waste Timely removal

Recent News

Corehub Up