പ്രതീകാത്മക ചിത്രം
ആലപ്പുഴ: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ലാ കളക്ടറാണ് അവധി സംബന്ധിച്ച ഉത്തരവിറക്കിയത്. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും മറ്റ് പരീക്ഷകൾക്കും മാറ്റമുണ്ടായിരിക്കില്ലെന്നും കളക്ടർ അറിയിച്ചു.
Tags : Holiday EducationalInstitutions Kuttanad Deepika DeepikaNewspaper BreakingNews NewsUpdate