x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷോർട്ട് സർക്യൂട്ടിനു പിന്നാലെ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു; ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾ കത്തി നശിച്ചു

ആലപ്പുഴ ബ്യൂറോ
Published: March 12, 2026 10:26 AM IST | Updated: March 12, 2026 10:26 AM IST

അമ്പലപ്പുഴ: ആലപ്പുഴയിൽ രണ്ട് ഹൗസ് ബോട്ടുകൾ തീ പിടിച്ച് പൂർണമായി കത്തി നശിച്ചു. അപകടത്തിൽ ആളപായമില്ല. പുന്നപ്ര പറവൂർ കിഴക്ക് പൂന്തുരത്ത് കായലിൽ കിടന്ന രണ്ടു ഹൗസ് ബോട്ടുകളാണ് വ്യാഴാഴ്ച രാവിലെ തീപിടിത്തത്തിൽ കത്തിനശിച്ചത്.

ആദ്യം ഒരു ഹൗസ് ബോട്ടിനാണ് തീപിടിച്ചത്. പിന്നീട് ഇതിൽ നിന്ന് തൊട്ടടുത്തു കിടന്ന ഹൗസ് ബോട്ടിലേക്കും തീ പടരുകയായിരുന്നു. ഈ സമയം ഇതിനുള്ളിലുണ്ടായിരുന്ന ജീവനക്കാർ ചാടി രക്ഷപെട്ടു.

ഇരുബോട്ടുകളിലുമുണ്ടായിരുന്ന സാധന സാമഗ്രികളെല്ലാം കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു. തീ പിടിച്ചതിനെത്തുടർന്ന് ഇതിലുണ്ടായിരുന്ന പാചക വാതക സിലിണ്ടറുകളും പൊട്ടിത്തെറിച്ചതാണ് അപകടത്തിന്‍റെ ആഘാതം വർധിക്കാൻ കാരണമായത്.

Tags : Houseboats fire Alappuzha

Recent News

Corehub Up