കൊച്ചി: കൊച്ചിയിൽ ഇത്തവണ മികച്ച വിജയം നേടാനാകുമെന്ന് കോൺഗ്രസ് സ്ഥാനാര്‍ഥി മുഹമ്മദ് ഷിയാസ്. ജില്ലയെ ഒറ്റക്കെട്ടായി നയിച്ചതിനുള്ള അംഗീകാരമാണ് തനിക്ക് ലഭിച്ച സ്ഥാനാർഥിത്വമെന്നു പറഞ്ഞ ഷിയാസ്, നേതാവ് ദീപ്തി മേരി വർഗീസ് പ്രചാരണ രംഗത്ത് സജീവമായി പങ്കെടുക്കുമെന്നും അറിയിച്ചു.
ജില്ലയിലെ 14 മണ്ഡലങ്ങളിലും കോൺഗ്രസ് ചരിത്ര വിജയം സ്വന്തമാക്കുമെന്ന് ഷിയാസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിവിധ വശങ്ങൾ പരിശോധിച്ചശേഷമാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതെന്നും പാർട്ടിക്കുള്ളിൽ ഉയർന്ന പ്രതിഷേധങ്ങൾ ഉൾപ്പെടെ പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽദോസ് കുന്നപ്പള്ളി ഉയർത്തിയ വിഷയങ്ങളും പരിഹരിക്കാനാകുമെന്നും ഷിയാസ് പറഞ്ഞു. വൈപ്പിൻ സീറ്റിനെ ചൊല്ലിയുള്ള വൈസ് പ്രസിഡന്റിന്റെ പ്രതിഷേധം പറയേണ്ടത് പാർട്ടിക്കുള്ളിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരസ്യ പ്രതികരണം ശരിയല്ലെന്നും ഷിയാസ് കുറ്റപ്പെടുത്തി.
സ്ഥാനാർഥിയായാലും ഇല്ലെങ്കിലും എല്ലാം പോസിറ്റീവാണെന്നും യുഡിഎഫ് നയിക്കും കേരളം ജയിക്കുമെന്നുമാണ് ദീപ്തി മേരി വര്‍ഗീസ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
Tags : victory Kochi Deepti Mary Varghese participate campaign election Mohammed Shiyas