x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്ത​ര്‍​സം​സ്ഥാ​ന മോ​ഷ്ടാ​വും സ​ഹാ​യി​യും അ​റ​സ്റ്റി​ല്‍


Published: May 2, 2026 02:53 PM IST | Updated: May 2, 2026 03:52 PM IST

ക​ല്‍​പ്പ​റ്റ: സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി നി​ര​വ​ധി മോ​ഷ​ണ​കേ​സു​ക​ളി​ലു​ള്‍​പ്പെ​ട്ട പ്ര​തി​യെ​യും സ​ഹാ​യി​യെ​യും പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. 150ല്‍ ​അ​ധി​കം മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ക​ണ്ണൂ​ര്‍ ആ​ല​ക്കോ​ട് കൊ​ല്ല​പ​റ​മ്പി​ല്‍ മു​ഹ​മ്മ​ദ് (46) ഇ​യാ​ളു​ടെ സ​ഹാ​യി ക​ട്ടി​ത്താ​ന​ത്ത് ജോ​സ് (72) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ജോ​സ് 50 കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മു​ഹ​മ്മ​ദി​നെ ആ​ല​ക്കോ​ട് പൂ​വ​ഞ്ചാ​ലി​ല്‍​നി​ന്നും ജോ​സി​നെ മാ​ന​ന്ത​വാ​ടി ബോ​യ്‌​സ് ടൗ​ണി​ല്‍​നി​ന്നു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​രു​ണ്‍ കെ. ​പ​വി​ത്ര​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മാ​ന​ന്ത​വാ​ടി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

ക​ഴി​ഞ്ഞ നാ​ലി​ന് ക​ല്‍​പ്പ​റ്റ ഗ്രാ​മ​ത്തു​വ​യ​ലി​ലെ വീ​ട്ടി​ല്‍​നി​ന്ന് ഒ​മ്പ​ത് പ​വ​ന്‍റെ ആ​ണാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് ഇ​രു​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രും കു​ടു​ങ്ങി​യ​ത്.

അ​ടു​ത്തി​ടെ വ​യ​നാ​ട്ടി​ലെ മു​ട്ടി​ല്‍, മ​ട​ക്കി​മ​ല, പു​ല്‍​പ്പ​ള്ളി, മേ​പ്പാ​ടി, മീ​ന​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലും ത​മി​ഴ്‌​നാ​ട്ടി​ലെ ചേ​ര​മ്പാ​ടി, പാ​ട​ന്ത​റ എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​യി 19 മോ​ഷ​ണം ന​ട​ത്തി​യ​താ​യി പ്രാ​ഥ​മി​ക ചോ​ദ്യ​ചെ​യ്യ​ലി​ല്‍ പ്ര​തി​ക​ള്‍ സ​മ്മ​തി​ച്ചു. ഗ്രാ​മ​ത്തു​വ​യ​ലി​ലെ മോ​ഷ​ണ​ത്തി​നു​ശേ​ഷം മ​റ്റു ര​ണ്ട് വീ​ടു​ക​ളി​ലും ക​യ​റി ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മു​ഹ​മ്മ​ദ് ക​വ​ര്‍​ന്നു.

ആ​ളി​ല്ലാ​ത്ത വീ​ടു​ക​ളെ കു​റി​ച്ച് മു​ഹ​മ്മ​ദി​ന് വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി​യ​ത് ജോ​സാ​ണ്. ഇ​ന്നോ​വ കാ​റി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ന​ടെ​യാ​ണ് മു​ഹ​മ്മ​ദി​നെ പി​ടി​കൂ​ടി​യ​ത്. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​ന​ത്തി​ല്‍​നി​ന്ന് പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു.

 

 

Tags : arrest police case

Recent News

Corehub Up