കോഴിക്കോട്: വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസിന്റെ അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് പാറക്കൽ അബ്ദുള്ള എംഎൽഎ ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകി. രമേശ് ചെന്നിത്തലയുടെ ഓഫീസിലെത്തിയാണ് കത്ത് കൈമാറിയത്.
കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ ഫോണുകൾ ഫോറൻസിക് പരിശോധന നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ നിർണായകമായ ശാസ്ത്രീയ തെളിവുകൾ ഇതുവരെ ശേഖരിച്ചിട്ടില്ല.
യഥാർഥ പ്രതികളെ പിടികൂടാതെ അന്വേഷണം അവസാനിപ്പിക്കാൻ ശ്രമം നടക്കുകയാണെന്നും പരാതിയിൽ പറയുന്നു. നിരപരാധിയായ ഒരു യുവാവിനെ വേട്ടയാടാൻ ശ്രമം നടന്നു. കേസിൽ കൃത്യമായ അന്വേഷണം നടക്കണമെന്നും കത്തിൽ പറയുന്നു.
കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും കൃത്യമായ അന്വേഷണം നടത്തുമെന്നും മന്ത്രി ഉറപ്പ് നൽകിയതായി എംഎൽഎ അറിയിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു കാഫിർ സ്ക്രീൻഷോട്ടുകൾ പ്രചരിപ്പിച്ചത്.
Tags : kafir screenshot parakkal abdulla