ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല (File Photo)
തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഹർജിക്കാരൻ എസ്. ജയൻ. കേസിൽ താൻ കുറ്റവിമുക്തനായെന്ന ചെന്നിത്തലയുടെ അവകാശവാദം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
കേസിൽ പ്രതികൾക്കെതിരെ തെളിവുകളില്ലെന്നും അന്വേഷണം അവസാനിപ്പിക്കുകയാണെന്നും കാട്ടി സിബിഐ നേരത്തെ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് താൻ കുറ്റവിമുക്തനായെന്ന് ചെന്നിത്തല പ്രതികരിച്ചത്.
എന്നാൽ, സിബിഐ സമർപ്പിച്ചത് കേവലം ഭാഗികമായ റിപ്പോർട്ട് മാത്രമാണെന്ന് എസ്. ജയൻ വ്യക്തമാക്കി. കേസിൽ കോടതി നടപടികൾ ഇപ്പോഴും തുടരുകയാണെന്നും, സിബിഐ റിപ്പോർട്ടിനെതിരെ താൻ കോടതിയിൽ സത്യവാംഗ്‌മൂലം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : TitaniumCase Petitioner RameshChennithala