x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ കേ​സി​ൽ ഒ​ളി​വി​ൽ പോ​യി; ക​ഞ്ചാ​വും എം​ഡി​എം​എ​യു​മാ​യി പി​ടി​കൂ​ടി പൊ​ലി​സ്

വെബ് ഡെസ്ക്
Published: November 29, 2026 12:06 PM IST | Updated: November 29, 2026 12:06 PM IST

വ​ർ​ഗീ​സ് നെ​ൽ​സ​ൺ

കൊ​ല്ലം: എം​ഡി​എം​എ കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ. പ്ര​ധാ​ന മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​ര​നും, പൂ​യ​പ്പ​ള്ളി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 403.94 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന ര​ണ്ടാം പ്ര​തി​യും, നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യു​മാ​യ ഇ​ള​മ്പ​ള്ളൂ​ർ പെ​രു​മ്പു​ഴ പെ​രി​ങ്ങേ​ലി ജ​യ​ന്തി കോ​ള​നി​യി​ൽ മ​നു ഭ​വ​നി​ൽ ജാ​ങ്കോ എ​ന്ന​റി​യ​പ്പെ​ടു​ന്ന വ​ർ​ഗീ​സ് നെ​ൽ​സ​ൺ (26) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് പൂ​യ​പ്പ​ള്ളി പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 403.940 ഗ്രാം ​എം​ഡി​എം​എ യു​മാ​യി കു​ണ്ട​റ സ്വ​ദേ​ശി ദു​ഷ്യ​ന്ത​ൻ എ​ന്ന​യാ​ൾ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് വ​ർ​ഗീ​സി​ലേ​ക്കു​ള്ള തു​മ്പ് കി​ട്ടി​യ​ത്.

കേ​സി​ലെ കൂ​ട്ട് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നാ​യി കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ഷാ​ജി സു​ഗു​ണ​ൻ ഐ​പി​എ​സ്, കൊ​ട്ടാ​ര​ക്ക​ര ഡി​വൈ​എ​സ്പി എ​സ്. ഷെ​രീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൂ​യ​പ്പ​ള്ളി പൊ​ലി​സും കൊ​ല്ലം റൂ​റ​ൽ ഡാ​ൻ​സ​ഫ് ടീ​മും അ​ട​ങ്ങി​യ പ്ര​ത്യേ​ക സം​ഘ​ത്തി​നെ അ​ന്വേ​ഷ​ണ​ത്തി​ന് നി​യോ​ഗി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ഈ ​കേ​സി​ലെ ഒ​ന്നാം പ്ര​തി​ക്ക് ബാം​ഗ​ലൂ​രു​വി​ൽ വ​ച്ച് എം​ഡി​എം​എ എ​ത്തി​ച്ചു കൊ​ടു​ത്ത രാ​ഹു​ൽ സു​ഭാ​ഷ് എ​ന്ന ഇ​ട​നി​ല​ക്കാ​ര​നെ ബാം​ഗ്ലൂ​രി​ൽ നി​ന്ന് പൂ​യ​പ്പ​ള്ളി പൊ​ലീ​സും കൊ​ല്ലം റൂ​റ​ൽ ഡാ​ൻ​സാ​ഫ് സം​ഘ​വും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്തു. ഒ​ളി​വി​ലാ​യി​രു​ന്ന ര​ണ്ടാം പ്ര​തി ജാ​ങ്കോ എ​ന്ന​റി​യ​പ്പെ​ടു​ന്ന വ​ർ​ഗീ​സ് നെ​ൽ​സ​നെ പി​ടി​കൂ​ടു​ന്ന​തി​നാ​യി കൊ​ല്ലം റൂ​റ​ൽ ഡാ​ന്സാ​ഫ് ടീം ​പ്ര​ത്യേ​കം നി​രീ​ക്ഷ​ണം ന​ട​ത്തി​വ​ര​വേ ഇ​യാ​ൾ ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി എ​ഴു​കോ​ൺ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​ന്നു പോ​കു​ന്ന​താ​യും ഈ ​പ്ര​ദേ​ശ​ത്ത് മ​യ​ക്കു​മ​രു​ന്ന് വി​പ​ണ​നം ന​ട​ത്തു​ന്ന​താ​യും വി​വ​രം ല​ഭി​ച്ചു.

വ​ർ​ഗീ​സ് നെ​ൽ​സ​നെ പി​ടി​കൂ​ടു​ന്ന​തി​നാ​യി എ​ഴു​കോ​ൺ പൊ​ലീ​സും കൊ​ല്ലം റൂ​റ​ൽ ഡാ​ന്സാ​ഫ് ടീ​മും നി​രീ​ക്ഷ​ണം ന​ട​ത്തി​വ​ര​വേ ഇ​ന്ന​ലെ പു​ല​ർ​ച്ചെ എ​ഴു​കോ​ൺ വ​ച്ച് ഇ​യാ​ളെ സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ത​ട​ഞ്ഞു നി​ർ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ 14.890 ഗ്രാം ​എം​ഡി​എം​എ യും 9.380 ​ഗ്രാം ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റു ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

എ​ഴു​കോ​ൺ പൊ​ലി​സ് സ്റ്റേ​ഷ​ൻ എ​സ്ഐ അ​ഭി​ജി​ത് , സി​വി​ൽ പൊ​ലി​സ് ഓ​ഫി​സ​ർ​മാ​രാ​യ വി​നോ​ദ് , വി​ശാ​ഖ് എ​ന്നി​വ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. കു​ണ്ട​റ കേ​ന്ദ്രീ​ക​രി​ച്ചു വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്നു​ക​ൾ വി​പ​ണ​നം ന​ട​ത്തി വ​ന്ന വ​ർ​ഗീ​സ് നെ​ൽ​സ​ൺ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്, ഇ​യാ​ൾ 2023 ൽ ​കാ​പ്പ നി​യ​മ​പ്ര​കാ​രം ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള ആ​ളാ​ണ്.

Tags : Mdma arrest police ganja dansaf team police station

Recent News

Corehub Up