പി. രാജീവ് (File Photo)
തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബില്ലിനെ ശക്തമായി എതിർക്കാൻ എൽഡിഎഫ് തീരുമാനം. ബിൽ കേരളത്തിന്‍റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നില്ലെന്ന് മുൻമന്ത്രി പി. രാജീവ് വിമർശിച്ചു. ബില്ലിൽ സംവരണ വ്യവസ്ഥകൾ കൃത്യമായി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാനേജ്‌മെന്‍റുകൾക്ക് അമിതാധികാരം നൽകുന്ന രീതിയിലാണ് ബിൽ തയാറാക്കിയിരിക്കുന്നത്. ഇത് നിലവിലെ എയ്ഡഡ് വിദ്യാഭ്യാസ സംവിധാനത്തെ ഇല്ലാതാക്കുമെന്നും പി. രാജീവ് മാധ്യമങ്ങളോടു പ്രതികരിച്ചു.
Tags : PRajeev LDF PrivateUniversityBill Kerala