x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ. ​സു​ധാ​കര​ന്‍റെ യാ​ത്ര​യി​ൽ അ​നി​ശ്ചി​ത​ത്വം; കാ​ണാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് മ​ക​ൻ

നാഷണൽ ഡെസ്ക്
Published: November 29, 2026 12:44 PM IST | Updated: November 29, 2026 01:13 PM IST

കെ. സുധാകരൻ എംപി

ന്യൂ​ഡ​ൽ​ഹി: മ​ണ്ഡ​ല​പു​ന​ർ​നി​ർ​ണ​യ ബി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ കോ​ൺ​ഗ്ര​സ് എം​പി കെ. ​സു​ധാ​ക​ര​ന്‍റെ ഡ​ൽ​ഹി യാ​ത്ര​യി​ൽ അ​നി​ശ്ചി​ത​ത്വം. കെ. ​സു​ധാ​ക​ര​ന്‍ എം​പി​യു​ടെ ചി​കി​ത്സ​യി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ചി​രി​ക്കു​ക​യാ​ണെ് മ​ക​ൻ സം​ജോം​ഗ്.

അ​ബു​ദാ​ബി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള അ​ച്‌ഛ​നെ കാ​ണാ​ൻ ത​ന്നെ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് സം​ജോ​ഗ് പ​റ​ഞ്ഞു. ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ൾ ക​ണ്ട​താ​ണ്. രാ​ത്രി​യോ​ടെ റൂ​മി​ൽ നി​ന്ന് ഐ​സി യു​വി​ലേ​ക്ക് മാ​റ്റി. അ​ച്‌ഛ​ൻ ആ​രു​ടെ​യോ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. അ​മി​ത്ഷാ ആ​ശു​പ​ത്രി​യി​ലേ​ക്ക് വി​ളി​ച്ചെ​ന്നും സം​ജോ​ഗ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

"ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യ്ക്കാ​യാ​ണ് അ​ബു​ദാ​ബി​യി​ലെ​ത്തി​യ​ത്. തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി ഐ​സി​യു​വി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നു ഡോ​ക്‌​ട​ർ​മാ​ർ പ​റ​ഞ്ഞു. ഇ​ന്ന​ലെ പ്ര​ശ്ന‌​മു​ണ്ടെ​ന്ന് പ​റ​ഞ്ഞി​രു​ന്നി​ല്ല. ഇ​ന്ന് കാ​ണ​ട്ടെ എ​ന്നു ചോ​ദി​ച്ച​പ്പോ​ൾ കാ​ണാ​ൻ പ​റ്റി​ല്ലെ​ന്നു പ​റ​ഞ്ഞു. ഞാ​ൻ മാ​ത്രം ക​യ​റ​ട്ടെ എ​ന്ന ചോ​ദി​ച്ച​പ്പോ​ഴും അ​നു​വ​ദി​ച്ചി​ല്ല. ഇ​ൻ​ഫെ​ക്ഷ​ൻ ഉ​ണ്ടെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. അ​ച്‌ഛ​ൻ മ​റ്റാ​രു​ടെ​യോ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്ന് സം​ശ​യ​മു​ണ്ട്"-​സം​ജോ​ഗ്‌ പ​റ​ഞ്ഞു.

Tags : k sudhakaran mp Treatment abudhabi hospital son alleges

Recent News

Corehub Up