x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഴു​കോ​ണ്‍ പൊ​ലിസ് സ്‌​റ്റേ​ഷ​ന്‍ കെ​ട്ടി​ട നി​ര്‍​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ

വെബ് ഡെസ്ക്
Published: November 25, 2026 12:06 AM IST | Updated: November 25, 2026 12:06 AM IST

നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന എ​ഴു​കോ​ണ്‍ പൊ​ലിസ് സ്റ്റേ​ഷ​ന്‍ കെ​ട്ടി​ടം.

കൊ​ല്ലം: എ​ഴു​കോ​ണ്‍ പൊ​ലി​സ് സ്റ്റേ​ഷ​നാ​യു​ള്ള കെ​ട്ടി​ട നി​ര്‍​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്. എ​ഴു​കോ​ണ്‍ അ​റു​പ​റ​ക്കോ​ണം വെ​ട്ടി​ല​ക്കോ​ണ​ത്ത് കെ​ഐ​പി വ​ക​യാ​യി ഉ​ണ്ടാ​യി​രു​ന്ന ഭൂ​മി​യി​ല്‍ നി​ന്ന് പൊ​ലിസ് സ്റ്റേ​ഷ​നാ​യി അ​നു​വ​ദി​ച്ച 20 സെ​ന്റി​ലാ​ണ് കെ​ട്ടി​ട​മൊ​രു​ങ്ങു​ന്ന​ത്. മ​ന്ത്രി​യാ​യി​രി​ക്കെ കെ.​എ​ന്‍. ബാ​ല​ഗോ​പാ​ലി​ന്റെ ശ്ര​മ​ഫ​ല​മാ​യി അ​നു​വ​ദി​ച്ച 1.65 കോ​ടി വി​നി​യോ​ഗി​ച്ചാ​ണ് സ്റ്റേ​ഷ​ന് കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​ത്. നി​ര്‍​മാ​ണം ഏ​റെ​ക്കു​റെ പൂ​ര്‍​ത്തി​യാ​യി.

പ്‌​ളം​ബിം​ഗ്, ഇ​ല​ക്ട്രി​ക്ക​ല്‍, പ്ര​വേ​ശ​ന ക​വാ​ടം, അ​ല​ങ്കാ​ര കൗ​തു​ക​ങ്ങ​ള്‍ എ​ന്നീ ജോ​ലി​ക​ള്‍ കൂ​ടി പൂ​ര്‍​ത്തി​യാ​ക്കി നി​റം ന​ല്‍​കു​ന്ന​തോ​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് സ​ജ്ജ​മാ​കും. 2022 മാ​ര്‍​ച്ചി​ല്‍ തു​ട​ങ്ങി​യ നി​ര്‍​മാ​ണം ഇ​പ്പോ​ഴാ​ണ് പൂ​ര്‍​ത്തീ​ക​ര​ണ ഘ​ട്ട​ത്തി​ലെ​ത്തി​യ​ത്. ക​രാ​ര്‍ കാ​ലാ​വ​ധി വ​രു​ന്ന ജ​നു​വ​രി​യി​ല്‍ പൂ​ര്‍​ത്തി​യാ​കും. ആ​ദ്യം ഹാ​ബി​റ്റാ​റ്റി​നാ​ണ് ക​രാ​ര്‍ ന​ല്‍​കി​യ​ത്, പി​ന്നീ​ട് പൊ​ലിസ് ഹൗ​സിം​ഗ് ക​ണ്‍​സ്ട്ര​ക്‌ഷന്‍ കോ​ര്‍​പ്പ​റേ​ഷ​നെ ഏ​ല്‍​പി​ക്കു​ക​യാ​യി​രു​ന്നു.

സി​ഐ​യ്ക്കും എ​സ്‌​ഐ​മാ​ര്‍​ക്കും പ്ര​ത്യേ​കം മു​റി​ക​ള്‍, പ​രാ​തി​ക്കാ​ര്‍​ക്കും സ​ന്ദ​ര്‍​ശ​ക​ര്‍​ക്കു​മു​ള്ള വി​ശ്ര​മ മു​റി​ക​ള്‍, ഹാ​ള്‍, ടോ​യ്ലെ​റ്റ് സം​വി​ധാ​നം, ശി​ശു​സൗ​ഹൃ​ദ മു​റി, ലോ​ക്ക​പ്പ്, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍, വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് സം​വി​ധാ​ന​ങ്ങ​ള്‍ എ​ന്നി​വ ഒ​രു​ക്കു​ക​യാ​ണ്.

1968 ഓഗ​സ്റ്റ് ഒന്നിന് ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഇ.​കെ. നാ​യ​നാ​രാ​ണ് എ​ഴു​കോ​ണ്‍ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. അ​ന്ന് മു​ത​ല്‍ വി​വി​ധ വാ​ട​ക കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ് പ്ര​വ​ര്‍​ത്തി​ച്ചു​വ​ന്ന​ത്. എ​ഴു​കോ​ണ്‍- ക​രീ​പ്ര റോ​ഡ​രി​കി​ലാ​യി ജീ​ര്‍​ണി​ച്ച വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് 2005 മു​ത​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്.

 

 

Tags : Construction of the Ezhukone Police Station Police Station NattuVishesham DistrictNews

Recent News

Corehub Up