x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

85 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: November 26, 2026 01:47 AM IST | Updated: November 26, 2026 01:47 AM IST

ക​ഞ്ചാ​വു​മാ​യി അ​ഫ്സ​റി​നെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​പ്പോ​ൾ.

ച​ങ്ങ​രം​കു​ളം: ​ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര വി​പ​ണി ല​ക്ഷ്യ​മി​ട്ട് പൊ​ന്നാ​നി വെ​ളി​യം​കോ​ട് മേ​ഖ​ല​യി​ൽ വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് എ​ത്തി​ച്ച 23 വ​യ​സു​കാ​ര​ൻ പി​ടി​യി​ൽ. വെ​ളി​യം​കോ​ട് പ​ഴ​ഞ്ഞി ക​റു​പ്പം വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​സ്ഫ​റാ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ ചാ​ക്കി​ലാ​ക്കി സൂ​ക്ഷി​ച്ച 85 കി​ലോ ക​ഞ്ചാ​വ് എ​ക്സൈ​സ് സം​ഘം ക​ണ്ടെ​ത്തി. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് കു​റ്റി​പ്പാ​ല എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​നൗ​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് വെ​ളി​യം​കോ​ട് മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വീ​ട്ടി​ൽ അ​ട​ച്ചി​ട്ട മു​റി​യി​ൽ നാ​ല് ചാ​ക്കു​ക​ളി​ലാ​യി നി​റ​ച്ച് സൂ​ക്ഷി​ച്ച നി​ല​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

രാ​ജ​സ്ഥാ​നി​ൽ നി​ന്ന് കാ​ലി​ക​ളെ എ​ത്തി​ക്കു​ന്ന വാ​ഹ​ന​ത്തി​ലാ​ണ് ഇ​യാ​ൾ നാ​ട്ടി​ലേ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ച​തെ​ന്നും ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര വി​പ​ണി ല​ക്ഷ്യ​മി​ട്ടാ​ണ് എ​ത്തി​ച്ച​തെ​ന്നും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​ത്ര​യും വ​ലി​യ തോ​തി​ൽ ക​ഞ്ചാ​വ് പ്ര​ദേ​ശ​ത്ത് നി​ന്ന് പി​ടി​കൂ​ടു​ന്ന​ത് ആ​ദ്യ​മാ​ണെ​ന്നും സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​എ​സ്. പ്ര​ഫു​ല​ച​ന്ദ്ര​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ​മാ​രാ​യ എം.​സി. വി​നേ​ഷ്, ടി.​കെ. ജ്യോ​തി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ എ​സ്. ക​ണ്ണ​ൻ, എ​സ്. ശ്രീ​ജി​ത്ത്, എ.​പി. അ​ർ​ജു​ൻ, പി.​കെ. രാ​ഹു​ൽ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ഡ്രൈ​വ​ർ ജി. ​വി​നോ​ദ് കു​മാ​ർ എ​ന്നി​വ​രും ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വും പ്ര​തി​യെ​യും പൊ​ന്നാ​നി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Tags : Young man caught with 85 kg of ganja ganja NattuVishesham DistrictNews

Recent News

Corehub Up