കൊച്ചി: കേരളത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഉള്ളടക്കമുണ്ടെന്ന ആരോപണം നേരിടുന്ന സിനിമ കേരള സ്റ്റോറി 2 ഉറപ്പായും കാണുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. സിനിമ എത്ര പേർ കണ്ടു എന്നതല്ല. എന്ത് ചർച്ച ചെയുന്നു എന്നതാണ് പ്രധാനം.
സിനിമയിൽ പ്രതിപാദിക്കുന്ന പോലെയുള്ള സംഭവങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്. അതിൽ ന്യൂനപക്ഷങ്ങൾക്ക് ഇടയിൽ പോലും ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രദർശനാനുമതി ലഭിച്ചിട്ടും പല തിയറ്ററുകളിലും സിനിമ കാണാൻ ആളില്ലാത്തതിനാൽ പ്രദർശനം റദ്ദാക്കി.
കേരളത്തിനെതിരെയും ഒരു പ്രത്യേക വിഭാഗത്തിനെതിരെയും വിദ്വേഷം പടർത്തുന്ന രീതിയിലുള്ള പ്രൊപ്പഗാണ്ട സിനിമയാണിതെന്ന വ്യാപകമായ വിമർശനം ഉയർന്നിരുന്നു. ഇതു ജനങ്ങളെ സ്വാധീനിച്ചതാകാം സിനിമയോടുള്ള തണുപ്പൻ സമീപനത്തിനു പിന്നിലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
സിനിമയുടെ ആദ്യ ഭാഗത്തിനെതിരെയും വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. സിനിമയുടെ റിലീസിനെതിരെ വ്യാപക പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. കണ്ണൂരിലും കൊച്ചിയിലും ഡിവൈഎഫ്ഐ പ്രവർത്തകർ തിയറ്ററുകളിലെത്തി പ്രതിഷേധിച്ചു.
Tags : kerala story kummanam rajasekharan bjp