x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ന​ത്താ​ര പ​ദ്ധ​തി​ക്കാ​യി ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ; ക​ള​ക്‌ട‌​റു​ടെ വാ​ഹ​നം ഉ​ൾ​പ്പെ​ടെ ജ​പ്തി​ചെ​യ്തു ന​ഷ്‌ട‌‌​പ​രി​ഹാ​രം ന​ൽകാ​ൻ ഉ​ത്ത​ര​വ്


Published: March 19, 2026 01:52 AM IST | Updated: March 19, 2026 01:52 AM IST

ഇ​​​രി​​​ട്ടി: ആ​​​ന​​​ത്താ​​​ര പ​​​ദ്ധ​​​തി​​​ക്കാ​​​യി ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ത്ത വ​​​ക​​​യി​​​ൽ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ല​​​ഭി​​​ക്കാ​​​ത്ത സ്ഥ​​​ല ഉ​​​ട​​​മ​​​യ്ക്ക് ക​​​ണ്ണൂ​​​ർ ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വാ​​​ഹ​​​നം ഉ​​​ൾ​​​പ്പെ​​​ടെ ഏ​​​ഴു സ​​​ർ​​​ക്കാ​​​ർ വാ​​​ഹ​​​ന​​​ങ്ങ​​​ൾ ജ​​​പ്തി ചെ​​​യ്ത് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്കാ​​​ൻ ത​​​ല​​​ശേ​​​രി ലാ​​​ൻ​​​ഡ് അ​​​ക്വി​​​സി​​​ഷ​​​ൻ കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ്.

കൊ​​​ട്ടി​​​യൂ​​​ർ നെ​​​ല്ലി​​​യോ​​​ടി സ്വ​​​ദേ​​​ശി കെ.​​​വി. സെ​​​ബാ​​​സ്റ്റ്യ​​​ൻ ന​​​ല്കി​​​യ എ​​​ക്‌​​​സി​​​ക്യൂ​​​ഷ​​​ൻ പ​​​രാ​​​തി​​​ലാ​​​ണ് കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ്.

കൊ​​​ട്ടി​​​യൂ​​​ർ നെ​​​ല്ലി​​​യോ​​​ടി​​​യി​​​ൽ അ​​റു​​പ​​തോ​​​ളം കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ 32 ഹെ​​​ക്ട​​​ർ ഭൂ​​​മി​​​യാ​​​ണ് ആ​​​ന​​​ത്താ​​​ര പ​​​ദ്ധ​​​തിക്കാ​​​യി 2012ൽ ​​​നാ​​​മ​​​മാ​​​ത്ര ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്കി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നെ​​​തി​​​രേ ഭൂ​​വു​​ട​​​മ​​​ക​​​ൾ ത​​​ല​​​ശേ​​​രി എ​​​ൽ​​​എ​​​ആ​​​ർ കോ​​​ട​​​തി​​​യി​​​ൽ കേ​​​സ് ഫ​​​യ​​​ൽ ചെ​​​യ്തു. 2018ൽ ​​​ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​ത്തു​​​ക വ​​​ർ​​​ധി​​​പ്പി​​​ച്ച് കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വാ​​​യി.

ത​​​ല​​​ശേ​​​രി സ​​​ബ് കോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രേ സ​​​ർ​​​ക്കാ​​​ർ അ​​​പ്പീ​​​ൽ ന​​​ല്കി. ഭൂ​​വു​​​ട​​​മ​​​ക​​​ളും കേ​​​സി​​​ൽ ക​​​ക്ഷി ചേ​​​ർ​​​ന്നു. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​പ്പീ​​ൽ പ​​​രി​​​ഗ​​​ണി​​​ച്ച ഹൈ​​​ക്കോ​​​ട​​​തി സ​​​ബ് കോ​​​ട​​​തി വ​​​ർ​​​ധി​​​പ്പി​​​ച്ച തു​​​ക​​​യേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ തു​​​ക ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​മാ​​​യി നി​​​ശ്ച​​​യി​​​ച്ചു​​​കൊ​​​ണ്ട് സ​​​ർ​​​ക്കാ​​​ർ അ​​​പ്പീ​​​ൽ ത​​​ള്ളി. ര​​​ണ്ടു മാ​​​സ​​​ത്തി​​​നുള്ളി​​​ൽ സ്ഥ​​​ലം ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക് പ​​​ണം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഉ​​​ത്ത​​​ര​​​വ്.

ഒ​​​ന്ന​​​ര വ​​​ർ​​​ഷ​​​മാ​​​യി​​​ട്ടും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക അ​​​നു​​​വ​​​ദി​​​ക്കാ​​​ഞ്ഞ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് സ്ഥ​​​ലം ഉ​​​ട​​​മ​​​യാ​​​യ കെ.​​​വി. സെ​​​ബാ​​​സ്റ്റ്യ​​​ൻ, അ​​​ഡ്വ. ജോ​​​സ് കു​​​മ്പു​​​ക്ക​​​ൽ മു​​​ഖേ​​​ന ത​​​ല​​​ശേ​​​രി ലാ​​​ൻ​​​ഡ് അ​​​ക്വി​​​സി​​​ഷ​​​ൻ കോ​​​ട​​​തി​​​യി​​​ൽ എ​​​ക്‌​​​സി​​​ക്യൂ​​​ഷ​​​ൻ ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ​​​ത്.

ഈ ​​​ഹ​​​ർ​​​ജി അ​​​നു​​​വ​​​ദി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വാ​​​ഹ​​​നം ഉ​​​ൾ​​​പ്പെ​​​ടെ ജ​​​പ്തി​​​ചെ​​​യ്ത് ലേ​​​ലം ചെ​​​യ്തു വി​​​റ്റ് ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ന് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് ഉ​​​ത്ത​​​ര​​​വാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

Tags : compensation Land acquisition elephant project collector's vehicle confiscate assets court order

Recent News

Corehub Up