x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍ററില്‍ റേഡിയേഷന്‍ ഓങ്കോളജി തെറാപ്പി യൂണിറ്റിന്‍റെ ലോഞ്ചിംഗ് ഇന്ന്


Published: January 22, 2026 04:14 AM IST | Updated: January 22, 2026 04:14 AM IST

പാ​ലാ: അ​ത്യാ​ധു​നി​ക കാ​ന്‍സ​ര്‍ ചി​കി​ത്സാ​കേ​ന്ദ്ര​മാ​യ മാ​ര്‍ സ്ലീ​വാ കാ​ന്‍സ​ര്‍ കെ​യ​ര്‍ ആ​ന്‍ഡ് റി​സ​ര്‍ച്ച് സെ​ന്‍റ​റി​ല്‍ നൂ​ത​ന​സം​വി​ധാ​ന​ങ്ങ​ളോ​ടെ ആ​രം​ഭി​ക്കു​ന്ന റേ​ഡി​യേ​ഷ​ന്‍ ഓ​ങ്കോ​ള​ജി തെ​റാ​പ്പി യൂ​ണി​റ്റി​ന്‍റെ ആ​ശീ​ര്‍വാ​ദ​വും ലോ​ഞ്ചിം​ഗും ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ന​ട​ത്തും.

ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ആ​ശീ​ര്‍വാ​ദ​വും സ്വി​ച്ച് ഓ​ണ്‍ ക​ര്‍മ​വും നി​ര്‍വ​ഹി​ക്കും. ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മോ​ണ്‍.​ ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍, റേ​ഡി​യേ​ഷ​ന്‍ ഓ​ങ്കോ​ള​ജി വി​ഭാ​ഗം ക​ണ്‍സ​ള്‍ട്ട​ന്‍റും കോ​ഓര്‍ഡി​നേ​റ്റ​റു​മാ​യ ഡോ.​സോ​ണ്‍സ് പോ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

ആ​റ്റം ഐ​സി എ​ന​ര്‍ജി റെ​ഗു​ലേ​റ്റ​റി ബോ​ര്‍ഡി​ന്‍റെ മാ​ര്‍ഗ​നി​ര്‍ദ്ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ച് ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ​ക​ളോ​ടെ​യു​ള്ള റേ​ഡി​യേ​ഷ​ന്‍ ചി​കി​ത്സ​യാ​ണ് മാ​ര്‍ സ്ലീ​വാ കാ​ന്‍സ​ര്‍ കെ​യ​ര്‍ ആ​ന്‍ഡ് റി​സ​ര്‍ച്ച് സെ​ന്‍റ​റി​ല്‍ ല​ഭ്യ​മാ​കു​ന്ന​ത്.

നൂ​ത​ന​മാ​യ വി​ദേ​ശ​നി​ര്‍മി​ത ലീ​നി​യ​ര്‍ ആ​ക്‌​സി​ല​റേ​റ്റ​ര്‍ സം​വി​ധാ​ന​മാ​ണ് റേ​ഡി​യേ​ഷ​ന്‍ ഓ​ങ്കോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ല​ക്ട വെ​ര്‍സ (ഹൈ ​ഡെ​ഫ​നി​ഷ​ന്‍ ഡൈ​നാ​മി​ക് റേ​ഡി​യോ സ​ര്‍ജ​റി) ലീ​നി​യ​ര്‍ ആ​ക്‌​സി​ല​റേ​റ്റ​റി​ലൂ​ടെ കു​റ​ഞ്ഞ സ​മ​യ​ത്തി​ല്‍ വേ​ഗ​മേ​റി​യ ചി​കി​ത്സ ല​ഭ്യ​മാ​കും എ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്.

Tags : Mar Sliwa Cancer Care Research Center Radiation Oncology Therapy Unit

Recent News

Corehub Up