x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വി​ന് ര​ക്ഷ​ക​നാ​യി മ​ന്ത്രി എം. ​ലി​ജു


Published: May 30, 2026 08:23 AM IST | Updated: May 30, 2026 08:26 AM IST

കാ​യം​കു​ളം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വി​ന് ര​ക്ഷ​ക​നാ​യി മ​ന്ത്രി എം. ​ലി​ജു. കെ​പി റോ​ഡി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് റോ​ഡി​ൽ ​കി​ട​ന്ന യു​വാ​വി​നെ മ​ന്ത്രി ത​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ലാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

ക​രി​യി​ല​കു​ള​ങ്ങ​ര ത​റ​മേ​ൽ തെ​ക്ക​തി​ൽ അ​ബി​ൻ ബാ​ബു (30), അ​ടൂ​ർ മ​ട​വി​ള​യി​ൽ ജോ​ർ​ജ് (28) എ​ന്നി​വ​ർ​ക്കാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രമുണ്ടായ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ അ​ബി​നെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ൾ മ​റ്റൊ​രു ബൈ​ക്കി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

എ​ന്നാ​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജോ​ർ​ജ് റോ​ഡി​ൽ കി​ട​ക്കു​ന്ന സ​മ​യ​ത്താ​ണ് മ​ന്ത്രി എം. ​ലി​ജു​വി​ന്‍റെ വാ​ഹ​നം അ​തു​വ​ഴി ക​ട​ന്നു​പോ​യ​ത്. തു​ട​ർ​ന്ന് മ​ന്ത്രി വാ​ഹ​നം നി​ർ​ത്തു​ക​യും പു​റ​ത്തി​റ​ങ്ങി പ​രി​ക്കേ​റ്റ ജോ​ർ​ജി​നെ ത​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ൽ ക​യ​റ്റി കാ​യം​കു​ളം ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു.

Tags : M. Liju accident hospital

Recent News

Corehub Up