x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ന​ന്ത​പു​ര​ത്തെ എ​ല്ലാം സീ​റ്റി​ലും എൽഡിഎഫ് വി​ജ​യി​ക്കും: മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി


Published: March 15, 2026 11:18 AM IST | Updated: March 15, 2026 11:30 AM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ഇ​ട​തു​പ​ക്ഷ​ത്തി​ന് വോ​ട്ട് ചെ​യ്യാ​തി​രി​ക്കാ​ൻ ജ​ന​ങ്ങ​ൾ​ക്ക് കാ​ര​ണം ഇ​ല്ലെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. തി​രു​വ​നന്ത​പു​രം ജി​ല്ല​യി​ലെ എ​ല്ലാ സീ​റ്റി​ലും എ​ൽ​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്നും ശി​വ​ൻ​കു​ട്ടി അ​വ​കാ​ശ​പ്പെ​ട്ടു.

"ക​ഴി​ഞ്ഞ ത​വ​ണ തി​രു​വ​ന​ന്ത​പു​ര​ത്തെ ഒ​രു സീ​റ്റ് മാ​ത്ര​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ഇ​ത്ത​വ​ണ അ​വി​ടെ​യും ജ​യി​ക്കും. നേ​മ​ത്തെ ബി​ജെ​പി​യു​ടെ സീ​റ്റ് ക​ഴി​ഞ്ഞ ത​വ​ണ ത​ന്നെ പൂ​ട്ടി​ച്ച​താ​ണ്. ഇ​ത്ത​വ​ണ​യും അ​വ​ർ​ക്ക് വി​ജ​യി​ക്കാ​നാ​കി​ല്ല.'-​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

അ​തേ​സ​മ​യം സം​സ്ഥാ​ന​ത്തെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള തീ​യ​തി ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യാ​ണ് തീ​യ​തി പ്ര​ഖ്യാ​പി​ക്കു​ക.

Tags : assembly election kerala minister v sivankutty ldf

Recent News

Corehub Up