x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ഡി​എ​ഫി​ൽ ത​മ്മി​ല​ടി​യാ​ണ്; തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ഭ​ര​ണം എ​ൽ​ഡി​എ​ഫ് ഉ​റ​പ്പി​ച്ച് ക​ഴി​ഞ്ഞു: എം.​വി. ഗോ​വി​ന്ദ​ൻ


Published: March 22, 2026 10:23 AM IST | Updated: March 22, 2026 10:23 AM IST

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ഭ​ര​ണം എ​ൽ​ഡി​എ​ഫ് ഉ​റ​പ്പി​ച്ച് ക​ഴി​ഞ്ഞ​താ​യി ഗോ​വി​ന്ദ​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

"സം​സ്ഥാ​ന​ത്ത് എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ്. ജ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ തു​ട​ര​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. എ​ൽ​ഡി​എ​ഫി​ന് വേ​ണ്ടി വോ​ട്ട് ചെ​യ്യാ​ൻ ജ​ന​ങ്ങ​ൾ ഒ​രു​ങ്ങി ക​ഴി​ഞ്ഞു.'-​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

"ന​വ​കേ​ര​ളം സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഞ​ങ്ങ​ൾ. ജ​ന​ങ്ങ​ളെ ചേ​ർ​ത്തു​പി​ടി​ച്ച് അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ളെ​ല്ലാം പ​രി​ഹ​രി​ച്ചാ​ണ് ഞ​ങ്ങ​ൾ മു​ന്നോ​ട്ട് പോ​കു​ന്ന​ത്. അ​ത് ജ​ന​ങ്ങ​ൾ​ക്കും അ​റി​യാം.'-​ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

"യു​ഡി​എ​ഫി​ൽ ത​മ്മി​ല​ടി​യാ​ണ്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ൾ തീ​ർ​ക്കാ​ൻ‌ ഇ​തു​വ​രെ അ​വ​ർ​ക്ക് സാ​ധി​ച്ചി​ട്ടി​ല്ല. അ​തു മാ​ത്ര​മ​ല്ല സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​വ​ർ എ​തി​രാ​ണ്. പ​ത്ത് വ​ർ​ഷ​മാ​യി അ​വ​ർ​ക്ക് ഒ​രു വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ത്തി​ലും പ​ങ്കി​ല്ല.'-​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

"ഭൂ​രി​പ​ക്ഷ വ​ർ​ഗീ​യ​ത​യു​ടെ​യും ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത​യു​ടെ​യും ഒ​പ്പം ചേ​ർ​ന്ന് പോ​കു​ന്ന നി​ല​പാ​ട് ആ​ണ് കോ​ൺ​ഗ്ര​സ് അ​ട​ക്ക​മു​ള്ള യു​ഡി​എ​ഫി​ലെ പാ​ർ​ട്ടി​ക​ൾ​ക്കു​ള്ള​ത്. അ​തി​ന്‍റെ കൂ​ടെ​യാ​ണ് വി​ക​സ​ന​ത്തെ എ​തി​ർ​ക്കു​ന്ന നി​ല​പാ​ടു​മു​ള്ള​ത്. ഈ ​ര​ണ്ട് സ​മീ​പ​ന​ങ്ങ​ൾ​ക്കും ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് നേ​രി​ടാ​ൻ പോ​കു​ന്ന​ത്.'-​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

 

 

 

 

 

Tags : assembly election kerala cpm state secretary mv govindan ldf victory udf

Recent News

Corehub Up