പാലക്കാട്: ദളിത് പെൺകുട്ടിയെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് പീഡിപ്പിച്ചെന്ന പരാതിയിൽ ദേശീയ എസ്സി കമ്മീഷൻ റിപ്പോർട്ട് തേടി. പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ പരാതിയിലാണ് ഡിജിപിയോടും പാലക്കാട് എസ്പിയോടും കമ്മീഷൻ റിപ്പോർട്ട് തേടിയത്.
എട്ടിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ജോലി വാഗ്ദാനം ചെയ്ത് പ്രശോഭ് തന്നെ പലതവണ പീഡിപ്പിച്ചുവെന്നും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി. അതേസമയം പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. മണ്ണാർക്കാട് കോടതിയാണ് ഹർജി പരിഗണിക്കുക.
പ്രശോഭിനെതിരെ പീഡനം, എസ്സി എസ്ടി അതിക്രമം തടയൽ വകുപ്പുകൾ ഉൾപ്പെടെയാണ് ചുമത്തിയിരിക്കുന്നത്. പരാതിക്ക് പിന്നാലെ ഒളിവിൽ പോയ പ്രശോഭിനെ കണ്ടെത്താനുള്ള നീക്കത്തിലാണ് പോലീസ് സംഘം.
Tags : rape case palakkad national sc commission