x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി മ​ന്ത്രി​മാ​രു​ടെ എ​ണ്ണം, വകു​പ്പു​കൾ: ഇ​ന്നു ധാ​ര​ണ​യാ​കും

കെ. ​​​ഇ​​​ന്ദ്ര​​​ജി​​​ത്ത്
Published: May 15, 2026 03:16 AM IST | Updated: May 15, 2026 03:16 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​എ​​​ഫ് ഘ​​​ട​​​ക​​​ക​​​ക്ഷി മ​​​ന്ത്രി​​​മാ​​​രു​​​ടെ എ​​​ണ്ണ​​​വും വ​​​കു​​​പ്പു​​​ക​​​ളും ഇ​​​ന്നു ധാ​​​ര​​​ണ​​​യാ​​​യേ​​​ക്കും. ഇ​​​ന്നു ചേ​​​രു​​​ന്ന യു​​​ഡി​​​എ​​​ഫ് നേ​​​തൃ​​​യോ​​​ഗ​​​ത്തി​​​ൽ ഘ​​​ട​​​ക​​​ക​​​ക്ഷി മ​​​ന്ത്രി​​​മാ​​​രെ കൂ​​​ടാ​​​തെ ഇ​​​വ​​​ർ​​​ക്കു ന​​​ൽ​​​കേ​​​ണ്ട മ​​​റ്റു കാ​​​ബി​​​ന​​​റ്റ് പ​​​ദ​​​വി​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ലും ഘ​​​ട​​​ക​​​ക്ഷി​​​ക​​​ളു​​​ടെ അ​​​ഭി​​​പ്രാ​​​യം തേ​​​ടും.

മ​​​ന്ത്രി​​​മാ​​​രെ കൂ​​​ടാ​​​തെ സ്പീ​​​ക്ക​​​ർ, ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​ർ, ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ചീ​​​ഫ് വി​​​പ്പ് എ​​​ന്നീ കാ​​​ബി​​​ന​​​റ്റ് പ​​​ദ​​​വി​​​ക​​​ൾ കൂ​​​ടാ​​​തെ ഭ​​​ര​​​ണ​​​പ​​​രി​​​ഷ്കാ​​​ര ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ, മു​​​ന്നാ​​​ക്ക-പി​​​ന്നാ​​​ക്ക സ​​​മു​​​ദാ​​​യ ക്ഷേ​​​മ ക​​​മ്മീ​​​ഷ​​​ൻ തു​​​ട​​​ങ്ങി​​​യ കാ​​​ബി​​​ന​​​റ്റ് പ​​​ദ​​​വി​​​ക​​​ളു​​​ടെ വീ​​​തം വ​​​യ്പു​​​മു​​​ണ്ടാ​​​കും. ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് ക​​​ന്‍റോ​​​ണ്‍​മെ​​​ന്‍റ് ഹൗ​​​സി​​​ലാ​​​ണ് യു​​​ഡി​​​എ​​​ഫ് നേ​​​തൃ​​​യോ​​​ഗം ചേ​​​രു​​​ക.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി വി.​​​ഡി. സ​​​തീ​​​ശ​​​നെ പ്ര​​​ഖ്യാ​​​പി​​​ച്ചെ​​​ങ്കി​​​ലും കോ​​​ണ്‍​ഗ്ര​​​സ് മ​​​ന്ത്രി​​​മാ​​​രു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ ച​​​ർ​​​ച്ച വ​​​രാ​​​നി​​രി​​​ക്കു​​​ന്ന​​​തേ​​​യു​​​ള്ളൂ. പ​​​രി​​​ച​​​യ​​​സ​​​ന്പ​​​ത്തും യു​​​വ​​​ത്വ​​​വും സാ​​​മു​​​ദാ​​​യി​​​ക സ​​​മ​​​വാ​​​ക്യ​​​ങ്ങ​​​ളും അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​കും കോ​​​ണ്‍​ഗ്ര​​​സ് മ​​​ന്ത്രി​​​മാ​​​രെ നി​​​ശ്ച​​​യി​​​ക്കാ​​​ൻ നി​​​യു​​​ക്ത മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ ആ​​​ലോ​​​ച​​​ന​​​യി​​​ലു​​​ള്ള​​​ത്. ജി​​​ല്ലാ പ്രാ​​​തി​​​നി​​​ധ്യ​​​വും ച​​​ർ​​​ച്ച​​​യി​​​ലെ​​​ത്തും.

അന്തിമ പട്ടിക ഹൈക്കമാൻഡ് നിർദേശത്തിൽ

കോ​​​ണ്‍​ഗ്ര​​​സ് പാ​​​ർ​​​ട്ടി​​​യു​​​ടെ​​​യും ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​ന്‍റെ​​​യും നി​​​ർ​​​ദേ​​​ശ​​​മ​​​നു​​​സ​​​രി​​​ച്ചാ​​​കും കോ​​​ണ്‍​ഗ്ര​​​സ് മ​​​ന്ത്രി​​​മാ​​​രു​​​ടെ അ​​​ന്തി​​​മ പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കു​​​ക. മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ​​​ത്താ​​​ൻ ത​​​യാ​​​റാ​​​യാ​​​ൽ മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യു​​​ടെ കാ​​​ര്യ​​​വും ഉ​​​റ​​​പ്പാ​​​കും. ഇ​​​ന്നു ഗു​​​രു​​​വാ​​​യൂ​​​രി​​​ൽ നി​​​ന്നു മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ന്ന ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യെ നി​​​യു​​​ക്ത മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ ക​​​ണ്ടു ച​​​ർ​​​ച്ച ന​​​ട​​​ത്തും.

മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ എ​​​ത്താ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ്, മു​​​ൻ അ​​​ധ്യ​​​ക്ഷ​​​ൻ കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ തു​​​ട​​​ങ്ങി​​​യ മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ലും മാ​​​റ്റ​​​മു​​​ണ്ടാ​​​കി​​​ല്ല.

പൂ​​​ർ​​​ണ മ​​​ന്ത്രി​​​സ​​​ഭ തി​​​ങ്ക​​​ളാ​​​ഴ്ച സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​ണു മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളു​​​ടെ നി​​​ർ​​​ദേ​​​ശം. എ​​​ന്നാ​​​ൽ, കോ​​​ണ്‍​ഗ്ര​​​സി​​​ലെ ത​​​ർ​​​ക്കം രൂ​​​ക്ഷ​​​മാ​​​യാ​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​വി​​​ലെ 10നു ​​​ന​​​ട​​​ക്കു​​​ന്ന സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​നും ഘ​​​ട​​​ക​​​ക​​​ക്ഷി നേ​​​താ​​​ക്ക​​​ളു​​​മാ​​​കും സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​ത്.

പ്രധാന ചർച്ച ലീഗുമായി

മു​​​സ്‌​​​ലിം ലീ​​​ഗി​​​ന് നാ​​​ലു മ​​​ന്ത്രി​​​സ്ഥാ​​​ന​​​വും ഡെപ്യൂ​​​ട്ടി സ്പീ​​​ക്ക​​​ർ പ​​​ദ​​​വി​​​യു​​​ം ന​​​ൽ​​​കാ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​മാ​​​കും കോ​​​ണ്‍​ഗ്ര​​​സ് മു​​​ന്നോ​​​ട്ടു വ​​​യ്ക്കു​​​ക. അ​​​ഞ്ചാം മ​​​ന്ത്രി സ്ഥാ​​​ന​​​ത്തി​​​ന് ലീ​​​ഗ് ആ​​​വ​​​ശ്യ​​​മു​​​ന്ന​​​യി​​​ച്ചാ​​​ൽ ഇ​​​ക്കാ​​​ര്യം പി​​​ന്നീ​​​ടു പ​​​രി​​​ഗ​​​ണി​​​ക്കും. വി​​​ദ്യാ​​​ഭ്യാ​​​സ​​​വും ആ​​​രോ​​​ഗ്യ​​​വും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ചി​​​ല വ​​​കു​​​പ്പു​​​ക​​​ൾ കോ​​​ണ്‍​ഗ്ര​​​സും ലീ​​​ഗും വ​​​ച്ചു​​​മാ​​​റു​​​ന്ന​​​തും ച​​​ർ​​​ച്ച​​​യി​​​ലെ​​​ത്തും.

കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സി​​​ന് പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട വ​​​കു​​​പ്പു കൂ​​​ടാ​​​തെ പാ​​​ർ​​​ട്ടി ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​ജെ. ജോ​​​സ​​​ഫി​​​ന് കാ​​​ബി​​​ന​​​റ്റ് പ​​​ദ​​​വി​​​യി​​​ലു​​​ള്ള സു​​​പ്ര​​​ധാ​​​ന സ്ഥാ​​​നം ന​​​ൽ​​​കു​​​ന്ന​​​തും പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ട്. ആ​​​ർ​​​എ​​​സ്പി​​​യു​​​ടെ ഷി​​​ബു ബേ​​​ബി​​​ ജോ​​​ണ്‍ തൊ​​​ഴി​​​ൽ വ​​​കു​​​പ്പി​​​നു പ​​​ക​​​രം മ​​​ത്സ്യ​​​ബ​​​ന്ധ​​​നം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വ​​​കു​​​പ്പു​​​ക​​​ളാ​​​കും ഇ​​​ത്ത​​​വ​​​ണ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യെ​​​ന്നാ​​​ണു വി​​​വ​​​രം.

കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്- ജേ​​​ക്ക​​​ബ് വി​​​ഭാ​​​ഗ​​​ത്തി​​​ലെ അ​​​നൂപ് ജേ​​​ക്ക​​​ബ്, യു​​​ഡി​​​എ​​​ഫ് സെ​​​ക്ര​​​ട്ട​​​റി കൂ​​​ടി​​​യാ​​​യ സി​​​എം​​​പി​​​യു​​​ടെ സി.​​​പി. ജോ​​​ണ്‍, കേ​​​ര​​​ള ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി നേ​​​താ​​​വ് മാ​​​ണി സി. കാ​​​പ്പ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​രും മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ എ​​​ത്തി​​​യേ​​​ക്കും. അ​​​സോ​​​സി​​​യേ​​​റ്റ് ഘ​​​ട​​​ക​​​ക​​​ക്ഷി​​​യാ​​​യ ആ​​​ർ​​​എം​​​പി​​​യു​​​ടെ കെ.​​​കെ. ര​​​മ​​​യും മൂ​​​ന്നു യു​​​ഡി​​​എ​​​ഫ് സ്വ​​​ത​​​ന്ത്ര​​​ന്മാരു​​​മു​​​ണ്ട്.

 

Tags : UDF Kerala Ministry component party portfolios

Recent News

Corehub Up