x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​സ​പ്പ​ടി കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ യു​ഡി​എ​ഫും ശ്ര​മി​ക്കു​ന്നു: കെ. ​സു​രേ​ന്ദ്ര​ൻ മാ​സ​പ്പ​ടി കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ യു​ഡി​എ​ഫും ശ്ര​മി​ക്കു​ന്നു: കെ. ​സു​രേ​ന്ദ്ര​ൻ 


Published: June 6, 2026 12:48 AM IST | Updated: June 6, 2026 12:48 AM IST

തൃ​ശൂ​ർ: ക​രി​മ​ണ​ൽ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​സ്എ​ഫ്ഐ​ഒ (സീ​രി​യ​സ് ഫ്രോ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഓ​ഫീ​സ്) കേ​സ് അ​ന്വേ​ഷ​ണം ത​ട​സ​പ്പെ​ടു​ത്താ​ൻ മു​ൻ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ വ​ലി​യ നീ​ക്കം ന​ട​ത്തി​യെ​ന്നും സ​ർ​ക്കാ​ർ മാ​റി യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യി​ട്ടും സ്ഥി​തി​യി​ൽ മാ​റ്റ​മി​ല്ലെ​ന്നും ബി​ജെ​പി മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. 


സ​തീ​ശ​ന്‍ ​സ​ര്‍​ക്കാ​രി​ലെ ര​ണ്ടു മ​ന്ത്രി​മാ​ര്‍ ക​രി​മ​ണ​ൽ ക​മ്പ​നി​യു​ടെ പ​ണം കൈ​പ്പ​റ്റി​യ​വ​രാ​യ​തി​നാ​ൽ മാ​സ​പ്പ​ടി കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ യു​ഡി​എ​ഫും ശ്ര​മി​ക്കു​ക​യാ​ണ്. കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യാ​ണ് യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ലെ ര​ണ്ടു മ​ന്ത്രി​മാ​ർ​ക്കു ല​ഭി​ച്ച​തെ​ന്ന വി​വ​ര​മാ​ണു പു​റ​ത്തു​വ​ന്ന​ത്. കേ​സ് ശ​രി​യാ​യ ദി​ശ​യി​ൽ മു​ന്നോ​ട്ടു​പോ​യാ​ൽ നി​ല​വി​ലെ സ​ർ​ക്കാ​രി​ലെ പ​ല പ്ര​മു​ഖ​രും പ്ര​തി​സ​ന്ധി​യി​ലാ​കും. 


കേ​സ് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷി​ക്ക​ണം, സം​സ്ഥാ​ന പോ​ലീ​സ് അ​ന്വേ​ഷി​ച്ചാ​ൽ ഫ​ല​പ്ര​ദ​മാ​യി തെ​ളി​യി​ക്കാ​ൻ ക​ഴി​യി​ല്ല. സി​എം​ആ​ർ​എ​ലി​ന്‍റെ നീ​ക്ക​ങ്ങ​ൾ കോ​ട​തി​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​താ​യും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ഡി​ക്കു നീ​തി ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു. പ​രി​ശോ​ധ​ന​യ്ക്കി​ടെ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ആ​വ​ശ്യ​മാ​യ പോ​ലീ​സ് സം​ര​ക്ഷ​ണം ല​ഭി​ച്ചി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ആ​സൂ​ത്രി​ത ആ​ക്ര​മ​ണം ന​ട​ന്നു. 


പി​ന്നീ​ട് ഒ​ത്തു​തീ​ർ​പ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണു ചി​ല​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ഴാ​ണ് യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന​ന്‍റെ നി​ല​പാ​ട് പു​റ​ത്താ​യ​ത്. ജാ​മ്യം ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് പ​ല​രെ​യും അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും തി​രു​വ​ന​ന്ത​പു​രം കോ​ട​തി​ക​ളി​ൽ അ​സാ​ധാ​ര​ണ​സം​ഭ​വ​ങ്ങ​ളാ​ണു ന​ട​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു. ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​പ​കു​മാ​ർ, തൃ​ശൂ​ർ സി​റ്റി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ജേ​ക്ക​ബ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. 

Tags : UDF sabotage Masappadi case Surendran

Recent News

Corehub Up