x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അസോവ് കടലിൽ കപ്പലുകൾക്കു നേരേ ഡ്രോൺ ആക്രമണം; അഞ്ചു മരണം


Published: June 6, 2026 01:06 AM IST | Updated: June 6, 2026 01:06 AM IST

മോ​​​സ്കോ: റ​​​ഷ്യ-​​​യു​​​ക്രെ​​​യ്ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ലെ അ​​​സോ​​​വ് ക​​​ട​​​ലി​​​ൽ ര​​​ണ്ട് വി​​​ദേ​​​ശ ച​​​ര​​​ക്കു​​​ക​​​പ്പ​​​ലു​​​ക​​​ൾ​​​ക്കു​​​നേ​​​രേ​​​യു​​​ണ്ടാ​​​യ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ അ​​​ഞ്ച് അ​​​സ​​​ർ​​​ബൈ​​​ജാ​​​ൻ സ്വ​​​ദേ​​​ശി​​​ക​​​ൾ മ​​​രി​​​ച്ചു.

മൂ​​​ന്നു​​​പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു​​​പി​​​ന്നി​​​ൽ യു​​​ക്രെ​​​യ്നാ​​​ണെ​​​ന്ന് റ​​​ഷ്യ​​​ൻ ഉ​​​പ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി മി​​​ഖാ​​​യി​​​ൽ ഗാ​​​ലു​​​സി​​​ൻ ആ​​​രോ​​​പി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, പ്ര​​​ദേ​​​ശ​​​ത്തു​​​കൂ​​​ടി അ​​​ന​​​ധി​​​കൃ​​​ത ച​​​ര​​​ക്ക് ക​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന അ​​​ഞ്ചു ക​​​പ്പ​​​ലു​​​ക​​​ൾ ആ​​​ക്ര​​​മി​​​ച്ച​​​താ​​​യി യു​​​ക്രെ​​​യ്ൻ അ​​​ൺ​​​മാ​​​ൻ​​​ഡ് സി​​​സ്റ്റം​​​സ് ഫോ​​​ഴ്സ​​​സ് ക​​​മാ​​​ൻ​​​ഡ​​​ർ റോ​​​ബ​​​ർ​​​ട്ട് ബ്രോ​​​വ്ഡി അ​​​റി​​​യി​​​ച്ചു. റ​​​ഷ്യ ക​​​വ​​​ർ​​​ന്നെ​​​ടു​​​ത്ത ത​​​ങ്ങ​​​ളു​​​ടെ ധാ​​​ന്യ​​​ങ്ങ​​​ൾ ക​​​ട​​​ത്തി​​​യ ക​​​പ്പ​​​ലു​​​ക​​​ളെ​​​യാ​​​ണ് ആ​​​ക്ര​​​മി​​​ച്ച​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ത​​​ങ്ങ​​​ളു​​​ടെ നാ​​​വി​​​ക ഡ്രോ​​​ണു​​​ക​​​ളി​​​ലൊ​​​ന്ന് ഇ​​​ന്ന​​​ലെ റു​​​മേ​​​നി​​​യ​​​ൻ തീ​​​ര​​​ത്ത് പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ചു വീ​​​ണ​​​താ​​​യി യു​​​ക്രെ​​​യ്ൻ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. സം​​​ഭ​​​വ​​​ത്തി​​​ൽ ആ​​​ർ​​​ക്കും പ​​​രി​​​ക്കി​​​ല്ലെ​​​ന്നും യു​​​ക്രെ​​​യ്ൻ സേ​​​ന വ്യ​​​ക്ത​​​മാ​​​ക്കി.

Tags : Drone attack Azov sea ships

Recent News

Corehub Up