x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ.ജോര്‍ജ് കാവുകാട്ടിന് സന്ത് ഗാഡ്‌കേ ബാബാ പുരസ്‌കാരം


Published: June 6, 2026 12:28 AM IST | Updated: June 6, 2026 12:28 AM IST

ച​ങ്ങ​നാ​ശേ​രി: ക​ഴി​ഞ്ഞ നാ​ല് പ​തി​റ്റാ​ണ്ടാ​യി മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ പി​ന്നാ​ക്ക മേ​ഖ​ല​ക​ളി​ല്‍ സ്തു​ത്യ​ര്‍​ഹ​മാ​യ സേ​വ​ന​മ​നു​ഷ്‌​ഠി​ച്ച ഫാ​ദ​ര്‍ ബാ​ബാ എ​ന്ന് നാ​ട്ടു​കാ​ര്‍ വി​ളി​ക്കു​ന്ന ഫാ. ​ജോ​ര്‍​ജ് കാ​വു​കാ​ട്ടി​ന് മാ​ന​വ​ത ഫൗ​ണ്ടേ​ഷ​ന്‍ സ​ന്ത് ഗാ​ഡ്‌​കേ ബാ​ബാ പു​ര​സ്‌​കാ​രം ന​ല്‍​കി ആ​ദ​രി​ക്കു​ന്നു.

പ​തി​ത​രു​ടേ​യും പാ​ര്‍​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടേ​യും ഉ​ന്ന​മ​ന​ത്തി​നാ​യി ജീ​വി​തം ഉ​ഴി​ഞ്ഞു​വ​ച്ച ഈ ​വൈ​ദി​ക​ന് ല​ഭി​ക്കു​ന്ന പു​ര​സ്‌​കാ​രം മും​ബൈ​യി​ലെ ഷ​ഹ​പു​ർ നാ​ട്ടു​കാ​ര്‍ ന​ല്‍​കു​ന്ന ഗു​രു​ദ​ക്ഷി​ണ​യാ​ണ്.

1950ല്‍ ​പാ​ലാ പ്ര​വി​ത്താ​ന​ത്ത് പ​രേ​ത​രാ​യ കാ​വു​കാ​ട്ട് ജോ​സ​ഫ് -മേ​രി ദ​മ്പ​തി​ക​ളു​ടെ ഒ​ന്പ​തു മ​ക്ക​ളി​ല്‍ നാ​ലാ​മ​നാ​യാ​ണ് ഫാ. ​ജോ​ര്‍​ജി​ന്‍റെ ജ​ന​നം. ദൈ​വ​ദാ​സ​ന്‍ മാ​ര്‍ മാ​ത്യു കാ​വു​കാ​ട്ടി​ന്‍റെ സ​ഹോ​ദ​ര പൗ​ത്ര​നാ​ണ്. 1978ല്‍ ​വ​ട​വാ​തൂ​ര്‍ സെ​മി​നാ​രി​യി​ല്‍​നി​ന്നു വൈ​ദി​ക പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി ബി​ഷ​പ് മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വ​യ​ലി​ൽ​നി​ന്നും എം​എ​സ്ടി സ​ഭ​യ്ക്കു​വേ​ണ്ടി വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു.

തു​ട​ര്‍​ന്ന് മ​ധ്യ​പ്ര​ദേ​ശി​ല്‍ ഉ​ജ്ജൈ​ൻ രൂ​പ​ത​യി​ലെ മാ​നാ​യി​ല്‍ ഹി​ന്ദു സ​ന്യാ​സി​യു​ടെ കു​ടി​ലി​ല്‍ അ​തി​ഥി​യാ​യി താ​മ​സി​ച്ച് മാ​നാ മി​ഷ​ന് തു​ട​ക്ക​മി​ട്ടു. പ​ഞ്ചാ​യ​ത്ത് ദാ​നം ചെ​യ്ത തു​ണ്ട് ഭൂ​മി​യി​ല്‍ സ്വ​യം കു​ടി​ലു​ണ്ടാ​ക്കി താ​മ​സം തു​ട​ങ്ങി​യ ഫാ.​ജോ​ർ​ജ് ഹെ​ര്‍​ബോ മി​ന​റ​ല്‍ ചി​കി​ത്സ​ക​ള്‍​ക്ക് തു​ട​ക്കം​കു​റി​ച്ചു. കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​ന് ചെ​റി​യ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. ഈ ​എ​ളി​യ ശു​ശ്രൂ​ഷ അ​മ്പ​താ​ണ്ടി​ലേ​ക്കു ക​ട​ക്കു​മ്പോ​ള്‍ ഈ ​ഗ്രാ​മം ഇ​ന്ന് ഉ​ന്ന​ത​വി​ദ്യാ​സ​മ്പ​ന്ന​രു​ടെ നാ​ടാ​യി മാ​റി. മാ​നാ ഗ്രാ​മ​ത്തി​ലെ സേ​വ​ന​ത്തി​നു​ശേ​ഷം ഫാ.​ജോ​ര്‍​ജ് പൂ​ന​യി​ല്‍ ശു​ശ്രൂ​ഷാ​ദൗ​ത്യം ഏ​റ്റെ​ടു​ത്തു.

1990ല്‍ ​കൊ​ങ്ക​ണ്‍ മേ​ഖ​ല​യി​ല​യു​ള്‍​പ്പെ​ടു​ന്ന സാം​ഗ്ലി മി​ഷ​ന്‍റെ തു​ട​ക്ക​ക്കാ​ര​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ടു. 1995ലാ​ണ് താ​നാ ജി​ല്ല​യി​ലെ ആ​ദി​വാ​സി​ക​ളു​ടെ അ​തി​ദ​രി​ദ്ര​മാ​യ ഉ​ള്‍​ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് ഈ ​വൈ​ദി​ക​ന്‍ ക​ട​ന്നു​ചെ​ന്ന​ത്. ഫാ.​ജോ​ർ​ജി​ന്‍റെ അ​നേ​ക വ​ര്‍​ഷ​ങ്ങ​ളി​ലെ അ​ത്യ​ധ്വാ​നം ഒ​രു ജ​ന​ത​യെ അ​റി​വി​ന്‍റെ​യും വി​ക​സ​ന​ത്തി​ന്‍റെ​യും പാ​ത​യി​ലേ​ക്കു ന​യി​ക്കാ​ന്‍ കാ​ര​ണ​മാ​യി.

77വ​യ​സു​കാ​ര​നാ​യ ഫാ.​ജോ​ര്‍​ജ് കാ​വു​കാ​ട്ട് ക​ര്‍​ണാ​ട​ക​യി​ലെ കാ​ര്‍​ക്ക​ള​യി​ല്‍ വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സാ​മൂ​ഹ്യ​സേ​വ​ന​ത്തി​നു​ള്ള പു​ര​സ്‌​കാ​രം അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യ​ത്. നാ​ളെ രാ​വി​ലെ പ​ത്തി​ന് മും​ബൈ ടി​റ്റ് വാ​ലാ സാ​യി​ബാ​ബ മ​ന്ദി​ര്‍ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ഫാ.​ജോ​ര്‍​ജ് കാ​വു​കാ​ട്ട് പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങും.

Tags : Fr. George Kavukat Sant Gadke Baba Award Maharashtra

Recent News

Corehub Up