x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഫി​ർ സ്ക്രീ​ൻ ഷോ​ട്ട് കേ​സി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് എ​സ്ഐ​ടി, അ​ന്വേ​ഷ​ണം ദു​ഷ്‌​ക​ര​മെ​ന്ന് വി​ല​യി​രു​ത്ത​ല്‍ 


Published: June 6, 2026 01:00 AM IST | Updated: June 6, 2026 01:00 AM IST

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ലെ കാ​ഫി​ർ സ്ക്രീ​ൻ ഷോ​ട്ട് കേ​സി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് എ​സ്ഐ​ടി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ദ്യ​യോ​ഗം വ​ട​ക​ര​യി​ല്‍ ചേ​ര്‍​ന്നു. രാ​ഷ്‌​ട്രീ​യ​സ​മ്മ​ര്‍​ദ​മു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത ഏ​റെ​യു​ള്ള കേ​സാ​യ​തി​നാ​ല്‍ പ​ഴു​തു​ക​ള്‍ അ​ട​ച്ചു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് ഉ​ണ്ടാ​കു​ക.​സ്ക്രീ​ൻ​ഷോ​ട്ടി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തു​ന്ന​ത് അ​തീ​വ ദു​ഷ്ക​ര​മാ​ണെ​ന്നും കൂ​ടു​ത​ല്‍  പേ​രെ ചോ​ദ്യം ചെ​യ്യേ​ണ്ടി​വ​രു​മെ​ന്നും അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല​യു​ള്ള റൂ​റ​ൽ എ​സ്പി ടി. ​ഫ​റാ​ഷ് പ​റ​ഞ്ഞു. ക​ണ്ണൂ​ർ റേ​ഞ്ച് ഡി​ഐ​ജി യ​തീ​ഷ് ച​ന്ദ്ര​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​നു മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക. 
സ്‌​ക്രീ​ന്‍ ഷോ​ട്ട് ആ​ദ്യം പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഡി​വൈ​എ​ഫ്ഐ നേ​താ​വ് റി​ബേ​ഷ് രാ​മ​കൃ​ഷ്ണ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ചോ​ദ്യം​ചെ​യ്യും. കേ​സി​ൽ ആ​ദ്യം പ്ര​തി​യാ​യ എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ൻ സി.​കെ. കാ​സി​മി​ന്‍റെ​യും മൊ​ഴി​യെ​ടു​ക്കും. ഫോ​ണു​ക​ൾ ശാ​സ്ത്രീ​യ​മാ​യി പ​രി​ശോ​ധി​ച്ച​തി​ന്‍റെ പൂ​ർ​ണ​മാ​യ ഫ​ലം ല​ഭി​ച്ചി​ട്ടി​ല്ല. പ്ര​തി​ക​ളി​ലേ​ക്ക് എ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നു പ​റ​ഞ്ഞ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി പോ​ലീ​സ് നേ​ര​ത്തെ കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. എ​സ്‌​ഐ​ടി അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പാ​റ​ക്ക​ൽ അ​ബ്ദു​ള്ള എം​എ​ൽ​എ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കു പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണു  കേ​സ് പു​ന​ര​ന്വേ​ഷി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യ​ത്. 
വ​ട​ക​ര ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്താ​ണ് കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട് പ്ര​ച​രി​ച്ച​ത്. എം​എ​സ്എ​ഫ് നേ​താ​വാ​യ മു​ഹ​മ്മ​ദ് കാ​സിം ആ​ണ് സ്‌​ക്രീ​ൻ​ഷോ​ട്ട് പ്ര​ച​രി​പ്പി​ച്ച​തെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. തു​ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ സി​പി​എം സൈ​ബ​ര്‍ വിം​ഗു​ക​ളി​ല്‍​നി​ന്നാ​ണു സ്‌​ക്രീ​ന്‍​ഷോ​ട്ട് പ്ര​ച​രി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി. ഇ​തോ​ടെ അ​ന്വേ​ഷ​ണം മെ​ല്ലെ​പ്പോ​ക്കി​ലാ​യെ​ന്നാ​ണ് യു​ഡി​എ​ഫ്  നേ​താ​ക്ക​ള്‍ പ​റ​യു​ന്ന​ത്. പി​ന്നീ​ട്, തെ​ളി​വി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പോ​ലീ​സ് കേ​സ് അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Tags : SIT Kafir screen shot case investigation

Recent News

Corehub Up