പെരുമ്പാവൂർ: നാലുകിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ആസാം നൗഗാവ് സ്വദേശി റബ്ബുൽ ഇസ്ലാം (23) ആണ് പിടിയിലായത്. പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കുറുപ്പംപടി പോലീസും ചേർന്നാണ് കുറുപ്പംപടി ടൗണിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കുറച്ചുനാളുകളായി ഇയാൾ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കുറുപ്പുംപടിയിൽ വാടകയ്ക്ക് താമസിക്കുന്ന ഇയാൾ 500 രൂപ നിരക്കിൽ ചെറിയ പൊതികളിലാക്കി കഞ്ചാവ് വിൽപ്പന നടത്തി വരികയായിരുന്നു. ഒഡീഷയിൽ നിന്നാണ് ഇയാൾ കഞ്ചാവ് കൊണ്ടുവന്നിരുന്നത്.
പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണ, ഇൻസ്പെക്ടർ കെ.വി. രാജേഷ്കുമാർ, എസ്ഐമാരായ ബി.എം. ചിത്തുജി, പി.എം. മുഹമ്മദ്, എഎസ്ഐമാരായ പി.എ. അബ്ദുൽ മനാഫ്, പി.എ. ഷംസു, സീനിയർ സിപിഒമാരായ ടി.എ. അഫ്സൽ, ബെന്നി ഐസക്ക്, റോബിൻ ജോയി, കെ.എ. നൗഫൽ, അരുൺ കരുൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Tags : ganja arrest kerala police