x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ... എന്നാ ചൂടാ! പാ​​​ല​​​ക്കാ​​​ട് പ​​​ക​​​ല്‍ താ​​​പ​​​നി​​​ല 40.1 ഡി​​​ഗ്രി സെ​​​ല്‍​ഷസ്


Published: April 20, 2026 02:15 AM IST | Updated: April 20, 2026 02:15 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​ഷ്ണ​​​ത​​​രം​​​ഗ​​​ത്തി​​​നു സ​​​മാ​​​ന​​​മാ​​​യ ക​​​ടു​​​ത്ത ചൂ​​​ടി​​​ല്‍ ഉ​​​രു​​​കി കേ​​​ര​​​ളം. പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ല്‍ ഇ​​​ന്ന​​​ലെ പ​​​ക​​​ല്‍ താ​​​പ​​​നി​​​ല 40 ഡി​​​ഗ്രി സെ​​​ല്‍​ഷസി​​​നു മു​​​ക​​​ളി​​​ലെ​​​ത്തി. 40.1 ഡി​​​ഗ്രി സെ​​​ല്‍​ഷസ് ചൂ​​​ടാ​​​ണ് ഇ​​​ന്ന​​​ലെ പാ​​​ല​​​ക്കാ​​​ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു. അ​​​ടു​​​ത്ത ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ല്‍ സാ​​​ധാ​​​ര​​​ണ​​​യേ​​​ക്കാ​​​ള്‍ കൂ​​​ടു​​​ത​​​ല്‍ ചൂ​​​ട് അ​​​നു​​​ഭ​​​വ​​​പ്പെ​​​ടും.

സാ​​​ധാ​​​ര​​​ണ​​​യേക്കാ​​​ള്‍ ര​​​ണ്ടു മു​​​ത​​​ല്‍ മൂ​​​ന്ന് ഡി​​​ഗ്രി സെ​​​ല്‍​ഷസ് വ​​​രെ ഉ​​​യ​​​ര്‍​ന്ന ചൂ​​​ട് അ​​​നു​​​ഭ​​​വ​​​പ്പെ​​​ടാ​​​നാ​​​ണ് സാ​​​ധ്യ​​​ത​​​യെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കി. മ​​​ല​​​യോ​​​ര പ്ര​​​ദേ​​​ശ​​​ങ്ങ​​​ള്‍ ഒ​​​ഴി​​​കെ​​​യു​​​ള്ള മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ ചൂ​​​ട് അ​​​തി​​​ക​​​ഠി​​​ന​​​മാ​​​യി മാ​​​റാ​​​നി​​​ട​​​യു​​​ള്ള​​​തി​​​നാ​​​ല്‍ 12 ജി​​​ല്ല​​​ക​​​ളി​​​ല്‍ യെ​​​ല്ലോ അ​​​ല​​​ര്‍​ട്ടും പ്ര​​​ഖ്യാ​​​പി​​​ച്ചു.

പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ല്‍ പ​​​ക​​​ല്‍ താ​​​പ​​​നി​​​ല 40 ഡി​​​ഗ്രി സെ​​​ല്‍​ഷസ് വ​​​രെ​​​യും കൊ​​​ല്ലം ജി​​​ല്ല​​​യി​​​ല്‍ 39 ഡി​​​ഗ്രി വ​​​രെ​​​യും കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ല്‍ 38 ഡി​​​ഗ്രി വ​​​രെ​​​യും ആ​​​ല​​​പ്പു​​​ഴ, പ​​​ത്ത​​​നം​​​തി​​​ട്ട, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ര്‍, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ര്‍, കാ​​​സ​​​ര്‍​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ല്‍ 37 ഡി​​​ഗ്രി വ​​​രെ​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് 36 ഡി​​​ഗ്രി വ​​​രെ​​​യും താ​​​പ​​​നി​​​ല ഉ​​​യ​​​രാ​​​നാ​​​ണ് സാ​​​ധ്യ​​​ത​​​യെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കി. ഉ​​​യ​​​ര്‍​ന്ന താ​​​പ​​​നി​​​ല​​​യ്ക്കൊ​​​പ്പം വാ​​​യു​​​വി​​​ലെ ഈ​​​ര്‍​പ്പ​​​ത്തി​​​ന്‍റെ അ​​​ള​​​വ് കൂ​​​ടി​​​യ​​​തും അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന ചൂ​​​ട് യ​​​ഥാ​​​ര്‍​ഥ താ​​​പ​​​നി​​​ല​​​യേ​​​ക്കാ​​​ള്‍ കൂ​​​ടു​​​ത​​​ലാ​​​യി​​​രി​​​ക്കും.

അ​​​തി​​​നാ​​​ല്‍ പ​​​ക​​​ല്‍ സ​​​മ​​​യ​​​ങ്ങ​​​ളി​​​ല്‍ ഏ​​​റെ നേ​​​രം നേ​​​രി​​​ട്ട് സൂ​​​ര്യ​​​പ്ര​​​കാ​​​ശം ഏ​​​ല്‍​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് സൂ​​​രാ​​​ഘാ​​​തം, സൂ​​​ര്യാ​​​ത​​​പം, നി​​​ര്‍​ജ​​​ലീ​​​ക​​​ര​​​ണം തു​​​ട​​​ങ്ങി​​​യ ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ടാ​​​കാ​​​ന്‍ ഇ​​​ട​​​യു​​​ള്ള​​​തി​​​നാ​​​ല്‍ ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി ജാ​​​ഗ്ര​​​താ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്.

നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് എ​​​ല്ലാ​​​വ​​​രും ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി അ​​​റി​​​യി​​​ച്ചു.

Tags : Palakkad's daytime temperature 40.1 degrees

Recent News

Corehub Up