x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ന്‍റി വെ​നം ല​ഭ്യ​മാ​ക്കും, പാ​മ്പ് ക​ടി​യേ​റ്റു​ള്ള മ​ര​ണ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ന് പ്ര​ത്യേ​ക ക​ര്‍​മ പ​ദ്ധ​തി ത​യാ​റാ​ക്കി ആ​രോ​ഗ്യ വ​കു​പ്പ്


Published: April 29, 2026 06:42 PM IST | Updated: April 29, 2026 06:42 PM IST

തി​രു​വ​ന​ന്ത​പു​രം: പാ​മ്പ് ക​ടി​യേ​റ്റു​ള്ള മ​ര​ണ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ന് ആ​രോ​ഗ്യ വ​കു​പ്പ് പ്ര​ത്യേ​ക ക​ര്‍​മ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. പാ​മ്പു​ക​ടി​യേ​ൽ​ക്കു​ന്ന കേ​സു​ക​ള്‍ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​യി നി​രീ​ക്ഷി​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ ശ​ക്തി​പ്പെ​ടു​ത്തും.

പാ​മ്പു​ക​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭ്യ​മാ​യ ഡേ​റ്റ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ശു​പ​ത്രി​ക​ളു​ടെ ഹോ​ട്ട്സ്പോ​ട്ട് മാ​പ്പിം​ഗ് ന​ട​ത്തും. പാ​മ്പ് ക​ടി​യേ​റ്റ് കൂ​ടു​ത​ല്‍ ആ​ളു​ക​ളെ​ത്തു​ന്ന ആ​ശു​പ​ത്രി​ക​ളെ റെ​ഡ് ഫ്‌​ളാ​ഗ്ഡ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​നാ​യി ക​ണ​ക്കാ​ക്കി കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കും.

151 സ​ര്‍​ക്കാ​ര്‍, 150 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ആ​ന്‍റി സ്‌​നേ​ക്ക് വെ​നം ല​ഭ്യ​മാ​കും. സാ​മൂ​ഹി​കാ​ധി​ഷ്ഠി​ത നി​രീ​ക്ഷ​ണ​ത്തോ​ടെ പാ​മ്പു​ക​ടി​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യും. ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ല താ​മ​സം പ്ര​ത്യേ​ക​മാ​യി നി​രീ​ക്ഷി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Tags : Precautions snake bite

Recent News

Corehub Up