x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം; എ​സ്. ജ​യ​ശ​ങ്ക​റി​ന് ക​ത്ത് ന​ൽ​കി ര​മേ​ശ് ചെ​ന്നി​ത്ത​ല


Published: March 3, 2026 07:43 PM IST | Updated: March 3, 2026 07:44 PM IST

തി​രു​വ​ന​ന്ത​പു​രം: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യ​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല.

വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​ന് ന​ൽ​കി​യ ക​ത്തി​ലൂ​ടെ​യാ​ണ് ചെ​ന്നി​ത്ത​ല ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. യു​എ​ഇ, കു​വൈ​ത്ത്, ഇ​റാ​ൻ, ബ​ഹ്റൈ​ൻ, ഒ​മാ​ൻ, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ തു​ട​ങ്ങി​യ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്നു​ണ്ടെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.

നി​ല​വി​ലെ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യം അ​വ​രി​ൽ വ​ലി​യ ഉ​ത്ക​ണ്ഠ​യും ഭീ​തി​യു​മാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ത​ങ്ങ​ളു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് ഇ​വ​ർ വ​ള​രെ​യേ​റെ ആ​ശ​ങ്കാ​കു​ല​രാ​ണെ​ന്ന് അ​വ​രി​ൽ നി​ന്നും ത​നി​ക്ക് ല​ഭി​ക്കു​ന്ന ഫോ​ൺ സ​ന്ദേ​ശ​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​താ​യും ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ൽ​കി​യ ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

പ്ര​വാ​സി​ക​ളു​ടെ നാ​ട്ടി​ലു​ള്ള ബ​ന്ധു​ക്ക​ളും ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​വു​ക​യാ​ണ്. ഗ​ൾ​ഫ് മേ​ഖ​ല​യി​ലു​ള്ള മ​ല​യാ​ളി​ക​ൾ​ക്ക് സു​ര​ക്ഷി​ത​ത്വ​ബോ​ധ​വും ആ​ശ്വാ​സ​വും ന​ൽ​കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ശ​രി​യാ​യ സ​ഹാ​യം ഉ​റ​പ്പാ​ക്കു​ന്ന​തി​നും സ​മ​യ​ബ​ന്ധി​ത​മാ​യ പി​ന്തു​ണ​യും മാ​ർ​ഗ​നി​ർ​ദേ​ശ​വും ന​ൽ​കു​ന്ന​തി​നും ഈ ​രാ​ജ്യ​ങ്ങ​ളി​ലെ എ​ല്ലാ ഇ​ന്ത്യ​ൻ എം​ബ​സി​ക​ളി​ലും പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തേ​ണ്ട​താ​ണെ​ന്നും ചെ​ന്നി​ത്ത​ല ക​ത്തി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

Tags : ramesh chennithala congress s jayasankar iran kuwait

Recent News

Corehub Up