x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേ​ജ് പൂ​ട്ടി​ക്കാ​നു​ള്ള ശ്ര​മം; ഫേ​സ്ബു​ക്കി​ൽ ഫോ​ളോ​വേ​ഴ്സ് ഉ​യ​രു​ന്ന​തി​ൽ കു​റി​പ്പു​മാ​യി സ​ന്ദീ​പ് വാ​ര്യ​ർ എം​എ​ൽ​എ


Published: May 23, 2026 03:40 PM IST | Updated: May 23, 2026 03:40 PM IST

തി​രു​വ​ന​ന്ത​പു​രം: ഫേ​സ്ബു​ക്ക് പേ​ജി​ൽ ഫോ​ളേ​വേ​ഴ്സി​ന്‍റെ എ​ണ്ണം കു​ത്ത​നെ ഉ​യ​രു​ന്നു​വെ​ന്നും കൂ​ടു​ത​ൽ ആ​ളു​ക​ളും ബം​ഗ്ലാ​ദേ​ശി​ക​ളാ​ണെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വും തൃ​ക്ക​രി​പ്പൂ​ർ എം​എ​ൽ​എ​യു​മാ​യ സ​ന്ദീ​പ് ജി. ​വാ​ര്യ​ർ.

ഓ​രോ മി​നി​റ്റി​ലും ഫോ​ളോ​വേ​ഴ്‌​സി​ന്‍റെ എ​ണ്ണം റോ​ക്ക​റ്റ് പോ​ലെ കു​തി​ച്ചു​യ​രു​ന്നു​വെ​ന്നും ആ​ദ്യം വി​ചാ​രി​ച്ചു ന​മ്മ​ൾ അ​ങ്ങ് ആ​ഗോ​ള ത​ല​ത്തി​ൽ ഫേ​മ​സ് ആ​യ​താ​ണെ​ന്നെ​ന്നും ഫേ​സ്ബു​ക്കി​ൽ സ​ന്ദീ​പ് ജി. ​വാ​ര്യ​ർ കു​റി​ച്ചു.

ഫോ​ളോ​വേ​ഴ്സി​ൽ കു​റ​ച്ചു​പേ​ർ ഒ​റി​ജി​ന​ൽ ആ​ണെ​ങ്കി​ലും, സിം​ഹ​ഭാ​ഗ​വും വ്യാ​ജ പ്രൊ​ഫൈ​ലു​ക​ളാ​ണെ​ന്നും അ​തി​ൽ ഭൂ​രി​ഭാ​ഗ​വും ബം​ഗ്ലാ​ദേ​ശി​ൽ നി​ന്നു​ള്ള​വ​രാ​ണെ​ന്നും സ​ന്ദീ​പ് ജി. ​വാ​ര്യ​ർ പ​റ​യു​ന്നു.

പ​ണം കൊ​ടു​ത്ത് വ്യാ​ജ ഫോ​ളോ​വേ​ഴ്‌​സി​നെ കേ​റ്റി വി​ട്ട് പേ​ജ് റി​പ്പോ​ർ​ട്ട് ചെ​യ്ത് പൂ​ട്ടി​ക്കാ​നോ അ​ല്ലെ​ങ്കി​ൽ ഇ​വ​ൻ കാ​ശ് കൊ​ടു​ത്തു ഫോ​ളോ​വേ​ഴ്‌​സി​നെ വാ​ങ്ങി എ​ന്ന് വ​രു​ത്തി​തീ​ർ​ത്ത് അ​പ​മാ​നി​ക്കാ​നോ ഒ​ക്കെ ആ​രോ ഒ​പ്പി​ച്ച ഒ​രു കു​ബു​ദ്ധി​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

ഫേ​സ്ബു​ക്ക് പേ​ജി​ന്‍റെ പൂ​ർ​ണ​രൂ​പം

 

Tags : Sandeep G.Warriar facebook

Recent News

Corehub Up