x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദീപം ശതാബ്‌ദിയാഘോഷങ്ങളുടെ ഉദ്ഘാടനം ഓഗസ്റ്റ് എട്ടിന്

വെബ്ഡെസ്ക്
Published: July 30, 2026 11:14 PM IST | Updated: July 30, 2026 11:17 PM IST

മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ

കൊ​​​ച്ചി: സ​​​ത്യ​​​ദീ​​​പം വാ​​​രി​​​ക​​​യു​​​ടെ ശ​​​താ​​​ബ്‌​​​ദി​​​യാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ഓ​​​ഗ​​​സ്റ്റ് എ​​​ട്ടി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും. വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് ക​​​ലൂ​​​ർ റി​​​ന്യൂ​​​വ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

അ​​​തി​​​രൂ​​​പ​​​ത മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ൻ വി​​​കാ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണ​​​വും ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ് ആ​​​മു​​​ഖ പ്ര​​​ഭാ​​​ഷ​​​ണ​​​വും ന​​​ട​​​ത്തും.

ഗ്ര​​​ന്ഥ​​​പ്പു​​​ര ഡോ​​​ട്ട് ഓ​​​ർ​​​ഗ് എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ​​​റി​​​ൽ ഡി​​​ജി​​​റ്റൈ​​​സ് ചെ​​​യ്തു തു​​​ട​​​ങ്ങി​​​യ പു​​​രാ​​​ത​​​ന പു​​​സ്ത​​​ക​​​ങ്ങ​​​ളു​​​ടെ​​​യും രേ​​​ഖ​​​ക​​​ളു​​​ടെ​​​യും പ്ര​​​കാ​​​ശ​​​നം മ​​​ന്ത്രി റോ​​​ജി എം. ​​​ജോ​​​ൺ നി​​​ർ​​​വ​​​ഹി​​​ക്കും.

സ​​​ത്യ​​​ദീ​​​പം ശ​​​താ​​​ബ്‌​​​ദി പ​​​തി​​​പ്പ് ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​പി പ്ര​​​കാ​​​ശ​​​നം ചെ​​​യ്യും. എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ ടി.​​​ജെ. വി​​​നോ​​​ദ്, മ​​​നോ​​​ജ് മൂ​​​ത്തേ​​​ട​​​ൻ, സ​​​ത്യ​​​ദീ​​​പം ചീ​​​ഫ് എ​​​ഡി​​​റ്റ​​​ർ ഫാ. ​​​മാ​​​ർ​​​ട്ടി​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത്, വി​​​യാ​​​നി പ്രി​​​ന്‍റിം​​​ഗ്സ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജ​​​സ്റ്റി​​​ൻ കൈ​​​പ്ര​​​മ്പാ​​​ട​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.

‘സ​​​ത്യ​​​ദീ​​​പം- ച​​​രി​​​ത്രം, വ​​​ർ​​​ത്ത​​​മാ​​​നം’ എ​​​ന്ന സം​​​വാ​​​ദ​​​സ​​​ദ​​​സി​​​ൽ പി.​​​എ​​​ഫ്. മാ​​​ത്യൂ​​​സ്, ജോ​​​ണി ലൂ​​​ക്കോ​​​സ്, ബോ​​​ബി ജോ​​​സ് ക​​​ട്ടി​​​കാ​​​ട്, ഡോ. ​​​ജോ​​​ർ​​​ജ് ഇ​​​രു​​​മ്പ​​​യം, ഫാ. ​​​പോ​​​ൾ തേ​​​ല​​​ക്കാ​​​ട്ട്, ഫാ. ​​​കു​​​ര്യാ​​​ക്കോ​​​സ് പു​​​ത്ത​​​ൻ​​​മാ​​​നാ​​​യി​​​ൽ, ഫാ. ​​​കു​​​ര്യാ​​​ക്കോ​​​സ് മു​​​ണ്ടാ​​​ട​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.1927 ജൂ​​​ലൈ മൂ​​​ന്നി​​​നാ​​​ണ് സ​​​ത്യ​​​ദീ​​​പ​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​പ്ര​​​തി പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​ത്.

സാ​​​ഹി​​​ത്യ​​​പു​​​ര​​​സ്കാ​​​രം ടി. ​​​പ​​​ത്മ​​​നാ​​​ഭ​​​ന്

കൊ​​​ച്ചി: ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​സ​​​ഫ് പാ​​​റേ​​​ക്കാ​​​ട്ടി​​​ലി​​​ന്‍റെ പേ​​​രി​​​ലു​​​ള്ള സ​​​ത്യ​​​ദീ​​​പം സാ​​​ഹി​​​ത്യ​​​പു​​​ര​​​സ്കാ​​​രം ടി. ​​​പ​​​ത്മ​​​നാ​​​ഭ​​​ന്.

ല​​​ക്ഷം രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വു​​​മ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്കാ​​​രം ശ​​​താ​​​ബ്‌​​​ദി ഉ​​​ദ്ഘാ​​​ട​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി സ​​​മ​​​ർ​​​പ്പി​​​ക്കും.

കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള ആ​​​ദ്യ​​​ത്തെ ക​​​ർ​​​ദി​​​നാ​​​ളും എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​നു​​​മാ​​​യി​​​രു​​​ന്ന മാ​​ർ പാ​​​റേ​​​ക്കാ​​​ട്ടി​​​ൽ, സ​​​ത്യ​​​ദീ​​​പ​​​ത്തി​​​ന്‍റെ പ​​​ത്രാ​​​ധി​​​പ​​​രാ​​​യും സേ​​​വ​​​നം ചെ​​​യ്തു. പ്ര​​​ഫ. എം. ​​​തോ​​​മ​​​സ് മാ​​​ത്യു അ​​​ധ്യ​​​ക്ഷ​​​നാ​​​യ സ​​​മി​​​തി​​​യാ​​​ണു പു​​​ര​​​സ്കാ​​​ര​​​നി​​​ർ​​​ണ​​​യം ന​​​ട​​​ത്തി​​​യ​​​ത്.

Tags : Satyadeepam Centenary Celebrations VDSatheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up