x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്ബി കോ​ള​ജിന്‍റേത് അ​തു​ല്യ സേ​വ​നം ഉ​പ​രാ​ഷ്‌​ട്ര​പ​തി

ജോ​ൺ​സ​ൺ പൂ​വ​ന്തു​രു​ത്ത്
Published: March 1, 2026 01:56 AM IST | Updated: March 1, 2026 03:02 AM IST

ച​ങ്ങ​നാ​ശേ​രി: നൂ​റുക​ണ​ക്കി​നു പ്ര​തി​ഭ​ക​ളെ ഉ​ന്ന​ത​സ്ഥാ​നീ​യ​രാ​ക്കി മാ​റ്റി​യ സെ​ന്‍റ് ബെ​ർ​ക്ക​മാ​ൻ​സ് കോ​ള​ജ് രാ​ജ്യ​ത്തി​നും സ​മൂ​ഹ​ത്തി​നും ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന് ഉ​പ​രാ​ഷ്‌​ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ.

ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ന്‍റെ ശ​താ​ബ‌്ദി ആ​ഘോ​ഷ സ​മാ​പ​ന​വും ശ​താ​ബ‌്ദി സ്മാ​ര​ക​മാ​യി കോ​ള​ജി​ൽ സ്ഥാ​പി​ത​മാ​കു​ന്ന ഡോ.​കെ.​എം. ഏ​ബ്ര​ഹാം സെ​ന്‍റ​ർ ഫോ​ർ എ​ന​ർ​ജി ആ​ൻ​ഡ് എ​ൺ​വ​യ​ൺ​മെ​ന്‍റി​ന്‍റെ​യും ബ​ർ​ക്കു​മാ​ൻ​സ് സെ​ന്‍റ​ര്‌ ഫോ​ർ‌ എ​മ​ർ​ജിം​ഗ് ടെ​ക്നോ​ള​ജീ​സി​ന്‍റെ​യും ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു ഉ​പ​രാ​ഷ്‌​ട്ര​പ​തി.

നൂ​റു വ​ർ​ഷം മു​ന്പ് 1922ൽ ​പ​രി​മി​തി​ക​ളു​ടെ കാ​ല​ത്തു തു​ട​ക്ക​മി​ട്ട ഈ ​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം ത​ല​മു​റ​ക​ൾ​ക്കു വെ​ളി​ച്ചം പ​ക​ർ​ന്ന് ഇ​ന്നു സ്വ​യം ഭ​ര​ണാ​ധി​കാ​ര​മു​ള്ള ഒ​രു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​യി വ​ള​ർ​ന്ന​തി​ൽ ഈ ​ക​ലാ​ല​യ​ത്തി​നു ദി​ശാ​ബോ​ധം ന​ൽ​കി​യ​വ​ർ​ക്കൊ​പ്പം രാ​ജ്യ​വും സ​മൂ​ഹ​വും അ​ഭി​മാ​നി​ക്കു​ക​യാ​ണെ​ന്ന് കോ​ള​ജി​ലെ കാ​വു​കാ​ട്ട് ഹാ​ളി​ൽ ന​ട​ന്ന വി​പു​ല​മാ​യ സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

താ​ൻ ഉ​പ​രാ​ഷ്‌​ട്ര​പ​തി ആ​യ​തി​നു​ശേ​ഷം മൂ​ന്നാം ത​വ‍​ണ​യാ​ണ് കേ​ര​ള​ത്തി​ലേ​ക്കു വ​രു​ന്ന​ത്. മൂ​ന്നു ത​വ​ണ വ​ന്ന​തും വി​ദ്യാ​ഭ്യാ​സ സം​ബ​ന്ധി​യാ​യ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ്. വി​ദ്യാ​ഭ്യാ​സ​മാ​ണ് ത​ല​മു​റ​ക​ളെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തും രാ​ജ്യ​ത്തെ മു​ന്നോ​ട്ടു ച​ലി​പ്പി​ക്കു​ന്ന​തും. ഇ​ക്കാ​ര്യ​ത്തി​ൽ ഈ ​മ​ഹ​ത്താ​യ ക​ലാ​ല​യ​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ളെ രാ​ജ്യം വി​ല​മ​തി​ക്കു​ക​യാ​ണ്. ശാ​സ്ത്ര​ജ്ഞ​ർ, ഭ​ര​ണാ​ധി​കാ​രി​ക​ൾ, ക​ലാ​കാ​ര​ന്മാ​ർ, രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ൾ, കാ​യി​കതാ​ര​ങ്ങ​ൾ തു​ട​ങ്ങി നൂ​റു​ക​ണ​ക്കി​നു പ്രതിഭക ളെ സ​മൂ​ഹ​ത്തി​നു ന​ൽ​കാ​ൻ സെ​ന്‍റ് ബെ​ർ​ക്കു​മാ​ൻ​സ് കോ​ള​ജി​നു ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

മ​ഹ​ത്താ​യ നൂ​റു വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ൾ മി​ക​വി​ന്‍റെ മ​റ്റൊ​രു നൂ​റ്റാ​ണ്ട് സൃ​ഷ്ടി​ക്കാ​നു​ള്ള ദൗ​ത്യ​ത്തി​ൽ ഈ ​ക​ലാ​ല​യ​ത്തി​നൊ​പ്പം ന​മ്മ​ൾ ഏ​വ​രും കൈ​കോ​ർ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

ശ​താ​ബ്‌ദിയാ​ഘോ​ഷ​ സ​മാ​പ​ന​ത്തി​ന്‍റെ​യും ഗ​വേ​ഷ​ണ​കേ​ന്ദ്ര​ങ്ങ​ളു​ടെ​യും ഉ​ദ്ഘാ​ട​ന‌ം അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. കോ​ള​ജ് കാ​മ്പ​സി​ൽ ന​ടാ​നു​ള്ള മാ​വി​ൻ​തൈ​ക്ക് അ​ദ്ദേ​ഹം ജ​ലം പ​ക​ർ​ന്നു. ച​ട​ങ്ങി​ന് ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ്പും എ​സ്ബി കോ​ള​ജ് ര​ക്ഷാ​ധി​കാ​രി​യു​മാ​യ മാ​ർ തോ​മ​സ് ത​റ​യി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ, കേ​ന്ദ്ര പെ​ട്രോ​ളി​യം സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി, സം​സ്ഥാ​ന സ​ഹ​ക​ര​ണ​മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മു​ഖ്യ വി​കാ​രി ജ​ന​റാ​ളും കോ​ള​ജ് മാ​നേ​ജ​രു​മാ​യ ഫാ. ​ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട്, ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. ടെ​ഡി കാ​ഞ്ഞൂ​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ജി​ല്ലാ ക​ള​ക്ട​ർ ചേ​ത​ൻ കു​മാ​ർ മീ​ണ, ച​ങ്ങ​നാ​ശേ​രി മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ജോ​മി ജോ​സ​ഫ് അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ രം​ഗ​ങ്ങ​ളി​ൽ പ്ര​ശോ​ഭി​ക്കു​ന്ന കോ​ള​ജി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ, രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ൾ, വൈ​ദി​ക​ർ, സ​ന്യ​സ്ത​ർ, കോ​ള​ജി​ന്‍റെ അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​നു സാ​ക്ഷ്യം വ​ഹി​ച്ചു.

K-Rail Survey

രാ​​​ജ്യ​​​ത്തി​​​ന്‍റെ വ​​​ള​​​ർ​​​ച്ച​​​യ്ക്ക് ചി​​​റ​​​കു ന​​​ൽ​​​ക​​​ണം: ഗ​​​​​​വ​​​​​​ർ​​​​​​ണ​​​​​​ർ

ച​​ങ്ങ​​നാ​​ശേ​​രി: വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ​​​​​​​​ത്തി​​​​​​​​ന് എ​​​​​​​​ത്ര​​​​​​​​ത്തോ​​​​​​​​ളം പ്രാ​​​​​​​​ധാ​​​​​​​​ന്യം ന​​​​​​​​ൽ​​​​​​​​കു​​​​​​​​ന്നു​​​​​​​​വോ അ​​​​​​​​തി​​​​​​​​ന​​​​​​​​നു​​​​​​​​സ​​​​​​​​രി​​​​​​​​ച്ചു രാ​​​​​​​​ജ്യം വി​​​​​​​​ക​​​​​​​​സി​​​​​​​​ത​​​​​​​​മാ​​​​​​​​കു​​​​​​​​മെ​​​​​​​​ന്ന് ഗ​​​​​​​​വ​​​​​​​​ർ​​​​​​​​ണ​​​​​​​​ർ രാ​​​​​​​​ജേ​​​​​​​​ന്ദ്ര വി​​​​​​​​ശ്വ​​​​​​​​നാ​​​​​​​​ഥ് ആ​​​​​​​​ർ​​​​​​​​ലേ​​​​​​​​ക്ക​​​​​​​​ർ. ന​​​​​​​​മ്മു​​​​​​​​ടെ സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​നും അ​​​​​​​​തു​​​​​​​​വ​​​​​​​​ഴി രാ​​​​​​​​ജ്യ​​​​​​​​ത്തി​​​​​​​​നും എ​​​​​​​​സ്ബി കോ​​​​​​​​ള​​​​​​​​ജ് ന​​​​​​​​ൽ​​​​​​​​കി​​​​​​​​യ സേ​​​​​​​​വ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളെ അ​​​​​​​​ഭി​​​​​​​​മാ​​​​​​​​ന​​​​​​​​ത്തോ​​​​​​​​ടെ ഓ​​​​​​​​ർ​​​​​​​​ക്കു​​​​​​​​ന്നു​​വെ​​ന്നും എ​​സ്ബി കോ​​ള​​ജ് ശ​​താ​​ബ്ദി ആ​​ഘോ​​ഷ സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ ഗ​​വ​​ർ​​ണ​​ർ പ​​റ​​ഞ്ഞു.

ന​​​​​​​​മ്മു​​​​​​​​ടെ രാ​​​​​​​​ജ്യ​​​​​​​​ത്തി​​​​​​​​നു മ​​​​​​​​ഹ​​​​​​​​ത്താ​​​​​​​​യ ഒ​​​​​​​​രു വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ പാ​​​​​​​​ര​​​​​​​​ന്പ​​​​​​​​ര്യമു​ണ്ട്. ന​​​​​​​​ള​​​​​​​​ന്ദ ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടെയു​​​​​​​​ള്ള മ​​​​​​​​ഹ​​​​​​​​ത്താ​​​​​​​​യ വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ പു​​​​​​​​രാ​​​​​​​​ത​​​​​​​​ന​​​​​​​​കാ​​​​​​​​ലം മു​​​​​​​​ത​​​​​​​​ലു​​​​​​​​ള്ള ന​​​​​​​​മ്മു​​​​​​​​ടെ സ​​​​​​​​ന്പ​​​​​​​​ന്ന​​​​​​​​മാ​​​​​​​​യ വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ പൈ​​​​​​​​തൃ​​​​​​​​ക​​​​​​​​ത്തി​​​​​​​​ന്‍റെ തെ​​​​​​​​ളി​​​​​​​​വാ​​​​​​​​ണ്. വി​​​​​​​​ക​​​​​​​​സി​​​​​​​​ത ഭാ​​​​​​​​ര​​​​​​​​തം എ​​​​​​​​ന്ന പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി ന​​​​​​​​രേ​​​​​​​​ന്ദ്ര ​​​​​​മോ​​​​​​​​ദി​​​​​​​​യു​​​​​​​​ടെ സ്വ​​​​​​​​പ്ന​​​​​​​​ത്തി​​​​​​​​നു ചി​​​​​​​​റ​​​​​​​​കു​​​​​​​​ പ​​​​​​​​ക​​​​​​​​രാ​​​​​​​​ൻ വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കു വ​​​​​​​​ലി​​​​​​​​യ പ​​​​​​​​ങ്കു​​​​​​​​ണ്ട്.

പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യു​​​​​​​​ടെ സ്വ​​​​​​​​പ്നം ഓ​​​​​​​​രോ വ്യ​​​​​​​​ക്തി​​​​​​​​യു​​​​​​​​ടെ​​​​​​​​യും സ്വ​​​​​​​​പ്ന​​​​​​​​മാ​​​​​​​​യി മാ​​​​​​​​റു​​​​​​​​ന്പോ​​​​​​​​ഴാ​​​​​​​​ണ് രാ​​​​​​​​ജ്യം വി​​​​​​​​ക​​​​​​​​സി​​​​​​​​ത​​​​​​​​മാ​​​​​​​​കു​​​​​​​​ന്ന​​​​​​​​തെ​​​​​​​​ന്നും അ​​​​​​​​ദ്ദേ​​​​​​​​ഹം ഓ​​​​​​​​ർ​​​​​​​​മി​​​​​​​​പ്പി​​​​​​​​ച്ചു. നൂ​​​​​​​​റു വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കു മു​​​​​​​​ന്പ് ഈ​​​​​​​​യൊ​​​​​​​​രു വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ ദൗ​​​​​​​​ത്യ​​​​​​​​ത്തി​​​​​​​​നു തു​​​​​​​​ട​​​​​​​​ക്ക​​​​​​​​മി​​​​​​​​ട്ട​​​​​​​​വ​​​​​​​​രെ​​​​​​​​യും അ​​​​​​​​തി​​​​​​​​നെ വ​​​​​​​​ള​​​​​​​​ർ​​​​​​​​ത്തി വ​​​​​​​​ലു​​​​​​​​താ​​​​​​​​ക്കി​​​​​​​​യ​​​​​​​​വ​​​​​​​​രെ​​​​​​​​യും അ​​​​​​​​ഭി​​​​​​​​ന​​​​​​​​ന്ദി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​താ​​​​​​​​യും അ​​​​​​​​ദ്ദേ​​​​​​​​ഹം പ​​​​​​​​റ​​​​​​​​ഞ്ഞു.

K-Rail Survey

മൂന്നു കർദിനാൾമാരും രണ്ടു മുഖ്യമന്ത്രിമാരും എസ്ബിയുടെ അഭിമാനം


മൂ​​​ന്നു ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​ർ പ​​​ഠി​​​ച്ച ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​ക വി​​​ദ്യാ​​​ല​​​യ​​​മെ​​​ന്ന ബ​​​ഹു​​​മ​​​തി എ​​​സ്ബി കോ​​​ള​​​ജി​​​നു മാ​​​ത്രം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​താ​​​ണെ​​​ന്ന് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ.

ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി, ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്ക ബാ​​​വ, ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് കൂ​​​വ​​​ക്കാ​​​ട്ട് എ​​​ന്നി​​​വ​​​ർ എ​​​സ്ബി​​​യി​​​ൽ പ​​​ഠി​​​ച്ച​​​വ​​​രാ​​​ണെ​​​ന്ന കാ​​​ര്യം അ​​​ദ്ദേ​​​ഹം സ്വാ​​​ഗ​​​ത​​​പ്ര​​​സം​​​ഗ​​​ത്തി​​​ൽ പ്ര​​​ത്യേ​​​കം അ​​​നു​​​സ്മ​​​രി​​​ച്ചു.

അ​​​തോ​​​ടൊ​​​പ്പം മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രാ​​​യ ഉ​​​മ്മ​​​ൻ ചാ​​​ണ്ടി, പി.​​​കെ. വാ​​​സു​​​ദേ​​​വ​​​ൻ നാ​​​യ​​​ർ എ​​​ന്നി​​​വ​​​രും എ​​​സ്ബി​​​യു​​​ടെ പൂ​​​ർ​​​വ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ്. പ്ര​​​ഗ​​​ല്ഭ​​​രു​​​ടെ​​​യും പ്ര​​​തി​​​ഭ​​​ക​​​ളു​​​ടെ​​​യും നീ​​​ണ്ട നി​​​ര​​​യെ ഈ ​​​കാ​​​ന്പ​​​സ് സ​​​മൂ​​​ഹ​​​ത്തി​​​നാ​​​യി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ഈ ​​​പ്ര​​​യാ​​​ണം തു​​​ട​​​രു​​​ക ത​​​ന്നെ ചെ​​​യ്യു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

K-Rail Survey

എ​​​​​​​​സ്ബി കോ​​​​​​​​രി​​​​​​​​ത്ത​​​​​​​​രി​​​​​​​​പ്പ് ഉ​​​​​​​​ണ്ടാ​​​​​​​​ക്കു​​​​​​​​ന്ന പേ​​​​​​​​ര്: സു​​​​​​​​രേ​​​​​​​​ഷ് ഗോ​​​​​​​​പി

കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ന്, പ്ര​​​​​​​​ത്യേ​​​​​​​​കി​​​​​​​​ച്ച് മ​​​​​​​​ല​​​​​​​​യാ​​​​​​​​ള സി​​​​​​​​നി​​​​​​​​മാ​​​​​​​​രം​​​​​​​​ഗ​​​​​​​​ത്തി​​​​​​​​നു കോ​​​​​​​​രി​​​​​​​​ത്ത​​​​​​​​രി​​​​​​​​പ്പ് ഉ​​​​​​​​ണ്ടാ​​​​​​​​ക്കു​​​​​​​​ന്ന പേ​​​​​​​​രാ​​​​​​​​ണ് എ​​​​​​​​സ്ബി കോ​​​​​​​​ള​​​​​​​​ജ് എ​​​​​​​​ന്നു സു​​​​​​​​രേ​​​​​​​​ഷ് ഗോ​​​​​​​​പി. എ​​​​​​​​ത്ര​​​​​​​​യോ പ്ര​​​​​​​​തി​​​​​​​​ഭ​​​​​​​​ക​​​​​​​​ളെ​​​​​​​​യാ​​​​​​​​ണ് ഈ ​​​​​​​​ക​​​​​​​​ലാ​​​​​​​​ല​​​​​​​​യം സ​​​​​​​​മ്മാ​​​​​​​​നി​​​​​​​​ച്ചി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്.

പ്രേം​​​​​​​​ന​​​​​​​​സീ​​​​​​​​ർ, എം.​​​​​​​​ജി. സോ​​​​​​​​മ​​​​​​​​ൻ, കു​​​​​​​​ഞ്ചാ​​​​​​​​ക്കോ ബോ​​​​​​​​ബ​​​​​​​​ൻ തു​​​​​​​​ട​​​​​​​​ങ്ങി എ​​​​​​​​ത്ര​​​​​​​​യോ ച​​​​​​​​ല​​​​​​​​ച്ചി​​​​​​​​ത്ര പ്ര​​​​​​​​തി​​​​​​​​ഭ​​​​​​​​ക​​​​​​​​ളെ​​​​​​​​യാ​​​​​​​​ണ് ഈ ​​​​​​​​ക​​​​​​​​ലാ​​​​​​​​ല​​​​​​​​യം ന​​​​​​​​മു​​​​​​​​ക്കു ത​​​​​​​​ന്ന​​​​​​​​ത്. ‘ന​​​​​​​​യി​​​​​​​​ക്കു​​​​​​​​ക, ദ​​​​​​​​യ​​​​​​​​വാ​​​​​​​​യി പ്ര​​​​​​​​കാ​​​​​​​​ശി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ക’- എ​​​​​​​​ന്ന ജോ​​​​​​​​ൺ ഹെ​​​​​​​​ന്‍‌​​​​​​​​റി ന്യൂ​​​​​​​​മാ​​​​​​​​ന്‍റെ പ്ര​​​​​ശ​​​​​സ്ത​​​​​മാ​​​​​യ വാ​​​​​​​​ക്കു​​​​​​​​ക​​​​​​​​ൾ ഉ​​​​​​​​ദ്ധ​​​​​​​​രി​​​​​​​​ച്ച സു​​​​​​​​രേ​​​​​​​​ഷ് ഗോ​​​​​​​​പി അ​​​​​​​​സ​​​​​​​​തോ​​​​​​​​മ സ​​​​​​​​ത്ഗ​​​​​​​​മ​​​​​​​​യ എ​​​​​​​​ന്ന ദൗ​​​​​​​​ത്യ​​​​​​​​മാ​​​​​​​​ണ് ക​​​​​​​​ഴി​​​​​​​​ഞ്ഞ നൂ​​​​​​​​റു വ​​​​​​​​ർ​​​​​​​​ഷ​​​​​​​​മാ​​​​​​​​യി എ​​​​​​​​സ്ബി നി​​​​​​​​റ​​​​​​​​വേ​​​​​​​​റ്റു​​​​​​​​ന്ന​​​​​​​​തെ​​​​​​​​ന്നും ചൂ​​​​​​​​ണ്ടി​​​​​​​​ക്കാ​​​​​​​​ട്ടി.

ഇ​​​​​​​​രു​​​​​​​​ള​​​​​​​​ക​​​​​​​​റ്റു​​​​​​​​ക എ​​​​​​​​ന്ന ഈ ​​​​​ചി​​​​​​​​ന്ത​​​​​​​​യി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നാ​​​​​​​​ണ് മാ​​​​​​​​ർ തോ​​​​​​​​മ​​​​​​​​സ് കു​​​​​​​​ര്യാ​​​​​​​​ള​​​​​​​​ശേ​​​​​​​​രി​​​​​​​​ക്ക് ഇ​​​​​​​​തു​​​​​​​​പോ​​​​​​​​ലൊ​​​​​​​​രു ക​​​​​​​​ലാ​​​​​​​​ല​​​​​​​​യം സ്ഥാ​​​​​​​​പി​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള പ്ര​​​​​​​​ചോ​​​​​​​​ദ​​​​​​​​നം ല​​​​​​​​ഭി​​​​​​​​ച്ച​​​​​​​​തെ​​​​​​​​ന്ന് ഉ​​​​​​​​റ​​​​​​​​പ്പാ​​​​​​​​ണ്. ആ​​​​​​​​ദ്യ​​​​​​​​മാ​​​​​​​​യാ​​​​​​​​ണ് ഇ​​​​​​​​വി​​​​​​​​ടെ ഒ​​​​​​​​രു ച​​​​​​​​ട​​​​​​​​ങ്ങി​​​​​​​​ൽ പ​​​​​​​​ങ്കെ​​​​​​​​ടു​​​​​​​​ക്കാ​​​​​​​​ൻ ക​​​​​​​​ഴി​​​​​​​​ഞ്ഞ​​​​​​​​തെ​​​​​​​​ങ്കി​​​​​​​​ലും ഇ​​​​​​​​വി​​​​​​​​ട​​​​​​​​ത്തെ ലാ​​​​​​​​ൻ​​​​​​​​ഡിം​​​​​​​​ഗ് ഫെ​​​​​​​​സി​​​​​​​​ലി​​​​​​​​റ്റി 2016ൽ ​​​​​​​​താ​​​​​​​​ൻ ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ണ്ട്. അ​​​​​​​​ന്നു ത​​​​​​​​ന്നെ സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കാ​​​​​​​​നെ​​​​​​​​ത്തി​​​​​​​​യ വൈ​​​​​​​​ദി​​​​​​​​ക​​​​​​​​രു​​​​​​​​ടെ സ്നേ​​​​​​​​ഹം ഇ​​​​​​​​പ്പോ​​​​​​​​ഴും മ​​​​​​​​ന​​​​​​​​സി​​​​​​​​ലു​​​​​​​​ണ്ട്.-അ​​​​​​​​ദ്ദേ​​​​​​​​ഹം കൂ​​​​​​​​ട്ടി​​​​​​​​ച്ചേ​​​​​​​​ർ​​​​​​​​ത്തു.

K-Rail Survey

മി​​​​​​ക​​​​​​വി​​​​​​ന്‍റെ പാ​​​​​​ത​​​​​​യി​​​​​​ലെ ന​​​​​​ക്ഷ​​​​​​ത്രം: വി.​​​​​​എ​​​​​​ൻ. വാ​​​​​​സ​​​​​​വ​​​​​​ൻ

ആ​​​​​​ത്മീ​​​​​​യ​​​​​​രം​​​​​​ഗ​​​​​​ത്തു ജ​​​​​​ന​​​​​​ങ്ങ​​​​​​ളെ ന​​​​​​യി​​​​​​ച്ച​​​​​​തു​​​​​​പോ​​​​​​ലെ ച​​​​​​ങ്ങ​​​​​​നാ​​​​​​ശേ​​​​​​രി അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ന്മാ​​​​​​ർ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​രം​​​​​​ഗ​​​​​​ത്തും ദി​​​​​​ശാ​​​​​​ബോ​​​​​​ധ​​​​​​ത്തോ​​​​​​ടെ ന​​​​​​യി​​​​​​ച്ച​​​​​​തി​​​​​​ന്‍റെ തെ​​​​​​ളി​​​​​​വാ​​​​​​ണ് എ​​​​​​സ്ബി കോ​​​​​​ള​​​​​​ജ് അ​​​​​​ട​​​​​​ക്ക​​​​​​മു​​​​​​ള്ള മി​​​​​​ക​​​​​​ച്ച വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളെ​​​​​​ന്ന് സം​​​​​​സ്ഥാ​​​​​​ന സ​​​​​​ഹ​​​​​​ക​​​​​​ര​​​​​​ണ മ​​​​​​ന്ത്രി വി.​​​​​​എ​​​​​​ൻ.​​​​​​ വാ​​​​​​സ​​​​​​വ​​​​​​ൻ.

മി​​​​​​ക​​​​​​ച്ച അ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​ർ, ശി​​​​​​ക്ഷ​​​​​​ണ രീ​​​​​​തി​​​​​​ക​​​​​​ൾ, സൗ​​​​​​ക​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ എ​​​​​​ന്നി​​​​​​വ​​​​​​യൊ​​​​​​ക്കെ ഈ ​​​​​​ക​​​​​​ലാ​​​​​​ല​​​​​​യ​​​​​​ത്തെ മി​​​​​​ക​​​​​​വി​​​​​​ന്‍റെ പാ​​​​​​ത​​​​​​യി​​​​​​ലേ​​​​​​ക്കു ന​​​​​​യി​​​​​​ച്ചു. വ​​​​​​ർ​​​​​​ത്ത​​​​​​മാ​​​​​​ന​​​​​​കാ​​​​​​ല​​​​​​ത്തും ഭാ​​​​​​വി​​​​​​യി​​​​​​ലും ഉ​​​​​​പ​​​​​​കാ​​​​​​ര​​​​​​പ്പെ​​​​​​ടു​​​​​​ന്ന കോ​​​​​​ഴ്സു​​​​​​ക​​​​​​ൾ കോ​​​​​​ള​​​​​​ജി​​​​​​ലേ​​​​​​ക്കു കൊ​​​​​​ണ്ടു​​​​​​വ​​​​​​രാ​​​​​​ൻ ശ്ര​​​​​​ദ്ധി​​​​​​ക്ക​​​​​​ണം.

K-Rail Survey

അ​​​​​​​​ഭി​​​​​​​​മാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ന്‍റെ അ​​​​​​​​ട​​​​​​​​യാ​​​​​​​​ളം: കൊ​​​​​​​​ടി​​​​​​​​ക്കു​​​​​​​​ന്നി​​​​​​​​ൽ സു​​​​​​​​രേ​​​​​​​​ഷ്

ദേ​​​​​​​​ശീ​​​​​​​​യപ്രാ​​​​​​​​ധാ​​​​​​​​ന്യ​​​​​​​​മു​​​​​​​​ള്ള ഒ​​​​​​​​രു വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ത്തി​​​​​​​​ന്‍റെ ശ​​​​​​​​താ​​​​​​​​ബ്ദി സ​​​​​​​​മാ​​​​​​​​പ​​​​​​​​ന​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണ് സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത് എ​​​​​​​​ന്ന​​​​​​​​തി​​​​​​​​ൽ അ​​​​​​​​ഭി​​​​​​​​മാ​​​​​​​​ന​​​​​​​​മു​​​​​​​​ണ്ടെ​​​​​​​​ന്നു കൊ​​​​​​​​ടി​​​​​​​​ക്കു​​​​​​​​ന്നി​​​​​​​​ൽ സു​​​​​​​​രേ​​​​​​​​ഷ് എം​​​​​​​​പി.

ഭ​​​​​​​​ര​​​​​​​​ണം, സാ​​​​​​​​മൂ​​​​​​​​ഹ്യ​​​​​​​​സേ​​​​​​​​വ​​​​​​​​നം, കാ​​​​​​​​യി​​​​​​​​കം തു​​​​​​​​ട​​​​​​​​ങ്ങി നി​​​​​​​​ര​​​​​​​​വ​​​​​​​​ധി മേ​​​​​​​​ഖ​​​​​​​​ല​​​​​​​​ക​​​​​​​​ളി​​​​​​​​ൽ എ​​​​​​​​ത്ര​​​​​​​​യോ പ്ര​​​​​​​​തി​​​​​​​​ഭ​​​​​​​​ക​​​​​​​​ളെ സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​നു സ​​​​​​​​മ്മാ​​​​​​​​നി​​​​​​​​ക്കാ​​​​​​​​ൻ എ​​​​​​​​സ്ബി​​​​​​​​ക്കു ക​​​​​​​​ഴി​​​​​​​​ഞ്ഞു. സ്ഥാ​​​​​​​​പ​​​​​​​​ക​​​​​​​​ പി​​​​​​​​താ​​​​​​​​ക്ക​​​​​​​​ന്മാ​​​​​​​​രു​​​​​​​​ടെ​​​​​​​​യും മാ​​​​​​​​ർ ജോ​​​​​​​​സ​​​​​​​​ഫ് പ​​​​​​​​വ്വ​​​​​​​​ത്തി​​​​​​​​ൽ, മാ​​​​​​​​ർ ജോ​​​​​​​​സ​​​​​​​​ഫ് പെ​​​​​​​​രു​​​​​​​​ന്തോ​​​​​​​​ട്ടം, ഇ​​​​​​​​പ്പോ​​​​​​​​ൾ മാ​​​​​​​​ർ തോ​​​​​​​​മ​​​​​​​​സ് ത​​​​​​​​റ​​​​​​​​യി​​​​​​​​ൽ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​രു​​​​​​​​ടെ​​​​​​​​യും വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സരം​​​​​​​​ഗ​​​​​​​​ത്തെ ദ​​​​​​​​ർ​​​​​​​​ശ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​ണ് ഈ ​​​​​​​​മു​​​​​​​​ന്നേ​​​​​​​​റ്റ​​​​​​​​ത്തി​​​​​​​​നു ക​​​​​​​​രു​​​​​​​​ത്തു പ​​​​​​​​ക​​​​​​​​ർ​​​​​​​​ന്ന​​​​​​​​ത്.

K-Rail Survey

ഷെ​​​​റി റീ​​​​ത്ത ആ​​​​ന്‍റ​​​ണി​​​​ക്കും നെ​​​​വി​​​​ന്‍ തോ​​​​മ​​​​സി​​​​നും അ​​​​ഭി​​​​ന​​​​ന്ദ​​​​നം

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: എ​​​​സ്ബി കോ​​​​ള​​​​ജ് ശ​​​​താ​​​​ബ്ദി സ​​​​മാ​​​​പ​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ്രോ​​​​ഗ്രാം അ​​​​വ​​​​താ​​​​ര​​​​ക​​​​രാ​​​​യ ഷെ​​​​റി റീ​​​​ത്ത ആ​​​ന്‍റ​​​ണി​​​​ക്കും ഡോ.​​ ​​നെ​​​​വി​​​​ന്‍ തോ​​​​മ​​​​സി​​​​നും ഉ​​​​പ​​​​രാ​​​​ഷ്‌​​​ട്ര​​​​പ​​​​തി​​​​യു​​​​ടെ അ​​​​ഭി​​​​ന​​​​ന്ദ​​​​നം. സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​ന്‍റെ തു​​​​ട​​​​ക്ക​​​​ത്തി​​​​ല്‍ വ​​​​ന്ദേ​​​​മാ​​​​ത​​​​ര ഗാ​​​​ന​​​​വും ദേ​​​​ശീ​​​​യ​​​​ഗാ​​​​നാ​​​​ലാ​​​​പ​​​​ന​​​​വും ക​​​​ഴി​​​​ഞ്ഞ് താ​​​​ന്‍ ഇ​​​​രി​​​​ക്കാ​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യ​​​​പ്പോ​​​​ള്‍ പ്രോ​​​​ഗ്രാം അ​​​​വ​​​​താ​​​​രി​​​​ക ഷെ​​​​റി റീ​​​​ത്ത ആ​​​ന്‍റ​​​ണി പെ​​​ട്ടെ​​​ന്നു കൈ​​​​ക​​​​ള്‍ കൂ​​​​പ്പി.

ഇ​​​തോ​​​ടെ ഇ​​​രി​​​ക്കാ​​​റാ​​​യി​​​ല്ലെ​​​ന്നും അ​​​ടു​​​ത്ത​​​തു പ്രാ​​​ർ​​​ഥ​​​നാ​​​ഗാ​​​ന​​​മാ​​​ണെ​​​ന്നും ത​​​നി​​​ക്കു മ​​​ന​​​സി​​​ലാ​​​യി. എ​​​ല്ലാ​​​വ​​​രെ​​​യും ആ​​​ദ​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ഏ​​​തു വ്യ​​​ക്തി​​​യി​​​ൽ​​​നി​​​ന്നും ചി​​​ല കാ​​​ര്യ​​​ങ്ങ​​​ൾ പ​​​ഠി​​​ക്കാ​​​നു​​​ണ്ടെ​​​ന്നും അ​​​​വ​​​​ത​​​​ര​​​​ണം ഏ​​​​റെ ഹൃ​​​​ദ്യ​​​​മാ​​​​യെ​​​​ന്നും ഉ​​​​പ​​​​രാ​​​​ഷ്‌​​​ട്ര​​​​പ​​​​തി പ​​​​റ​​​​ഞ്ഞു. എ​​​​ല്ലാ മ​​​​ത​​​​ങ്ങ​​​​ളു​​​​ടെ​​​യും ആ​​​​ചാ​​​​ര​​​​ങ്ങ​​​​ളും പ്രാ​​​​ര്‍ഥ​​​​ന​​​​യും ആ​​​​ദ​​​​രി​​​​ക്ക​​​​പ്പെ​​​​ട​​​​ണ​​​​മെ​​​​ന്നും അ​​​ദ്ദേ​​​ഹം ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

ഷെ​​​​റി റീ​​​​ത്ത മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് വി​​​​ഭാ​​​​ഗം അ​​​​ധ്യാ​​​​പി​​​​ക​​​​യും ഡോ.​​ ​​നെ​​​​വി​​​​ന്‍ തോ​​​​മ​​​​സ് ഇം​​​​ഗ്ലീ​​​​ഷ് വി​​​​ഭാ​​​​ഗം അ​​​​ധ്യാ​​​​പ​​​​ക​​​​നു​​​​മാ​​​​ണ്. ച​​​​ട​​​​ങ്ങി​​​​ല്‍ അ​​​​വ​​​​താ​​​​ര​​​​ക​​​​രാ​​​​കാ​​​​നും ഉ​​​​പ​​​​രാ​​​ഷ്‌​​​ട്ര​​​പ​​​​തി​​​​യു​​​​ടെ അ​​​​ഭി​​​​ന​​​​ന്ദ​​​​നം ഏ​​​​റ്റു​​​​വാ​​​​ങ്ങാ​​​​നും ക​​​​ഴി​​​​ഞ്ഞ​​​​ത് സ​​​​ന്തോ​​​​ഷ നി​​​​മി​​​​ഷ​​​​​മാ​​​ണെ​​​ന്ന് ഷെ​​​​റി റീ​​​​ത്ത​​​​യും ഡോ.​​ ​​നെ​​​​വി​​​​നും പ​​​​റ​​​​ഞ്ഞു.

K-Rail Survey

Tags : Vice President SB College unparalleled service C.P. Radhakrishnan S.B. College Centenary celebration

Recent News

Corehub Up