ന്യൂഡൽഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് സോണിയെ പ്രവേശിപ്പിച്ചത്.
നേത്ര ചികിത്സയുടെ ഭാഗമായാണ് ആശുപത്രിയിൽ ചികിത്സ തേടിയതെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു. പരിശോധനകൾക്കു ശേഷം അവർ ആശുപത്രി വിട്ടു.
അതേസമയം കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയായിരുന്നു സോണിയാ ഗാന്ധി. നിലവിലെ സാഹചര്യത്തിൽ ഈ കൂടിക്കാഴ്ച നീണ്ടേക്കാമെന്നാണ് സൂചന.
Tags : sonia gandhi Congress