x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പ​നം തി​ങ്ക​ളാ​ഴ്ച


Published: November 1, 2025 01:32 AM IST | Updated: November 1, 2025 01:32 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്നു ന​​​ട​​​ത്താ​​​നി​​​രു​​​ന്ന 55-ാമ​​​ത് സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര അ​​​വാ​​​ര്‍​ഡ് പ്ര​​​ഖ്യാ​​​പ​​​നം മാ​​​റ്റി.

തി​​​ങ്ക​​​ളാ​​​ഴ്ച തൃ​​​ശൂ​​​രി​​​ലാ​​​യി​​​രി​​​ക്കും പ്ര​​​ഖ്യാ​​​പ​​​നം. 35ഓ​​​ളം ചി​​​ത്ര​​​ങ്ങ​​​ള്‍ ജൂ​​​റി​​​യു​​​ടെ അ​​​ന്തി​​​മ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്ക് വ​​​ന്നു എ​​​ന്നാ​​​ണ് സൂ​​​ച​​​ന. പു​​​തു​​​മു​​​ഖ താ​​​ര​​​ങ്ങ​​​ളും ന​​​വാ​​​ഗ​​​ത സം​​​വി​​​ധാ​​​യ​​​ക​​​രും എ​​​ല്ലാം ഇ​​​ക്കു​​​റി പ​​​രി​​​ച​​​യ സ​​​മ്പ​​​ന്ന​​​ര്‍​ക്ക് വെ​​​ല്ലു​​​വി​​​ളി ഉ​​​യ​​​ര്‍​ത്തി​​​യ​​​താ​​​യാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്ന​​​ത്.

സി​​​നി​​​മ​​​ക​​​ളു​​​ടെ സ്‌​​​ക്രീ​​​നിം​​​ഗ് തീ​​​രാ​​​ത്ത​​​തും പ്ര​​​ത്യേ​​​ക നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ലു​​​മാ​​​ണ് അ​​​വാ​​​ര്‍​ഡ് പ്ര​​​ഖ്യാ​​​പ​​​നം മാ​​​റ്റി​​​യ​​​തെ​​​ന്നാ​​​ണ് വി​​​വ​​​രം. സി​​​നി​​​മ​​​യു​​​ടെ ചു​​​മ​​​ത​​​ലു​​​ള്ള മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ന്‍റെ സൗ​​​ക​​​ര്യം കൂ​​​ടി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് പ്ര​​​ഖ്യാ​​​പ​​​നം തൃ​​​ശൂ​​​രി​​​ല്‍ ന​​​ട​​​ത്തു​​​ന്ന​​​ത്.

മ​​​ഞ്ഞു​​​മ്മ​​​ല്‍ ബോ​​​യ്‌​​​സും പ്രേ​​​മ​​​ലു​​​വും ആ​​​വേ​​​ശ​​​വും അ​​​ട​​​ക്ക​​​മു​​​ള്ള ചി​​​ത്ര​​​ങ്ങ​​​ളും ഫെ​​​മി​​​നി​​​ച്ചി ഫാ​​​ത്തി​​​മ പോ​​​ലു​​​ള്ള റി​​​യ​​​ലി​​​സ്റ്റി​​​ക് സി​​​നി​​​മ​​​ക​​​ളും ഇ​​​ക്കൂ​​​ട്ട​​​ത്തി​​​ലു​​​ണ്ട്. 128 എ​​​ന്‍​ട്രി​​​ക​​​ളി​​​ല്‍ 53ഉം ​​​ന​​​വാ​​​ഗ​​​ത​​​രു​​​ടേ​​​താ​​​ണ്.

പ്രാ​​​ഥ​​​മി​​​ക ജൂ​​​റി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു​​​ശേ​​​ഷം പ്ര​​​കാ​​​ശ്‌​​​രാ​​​ജ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ ജൂ​​​റി​​​ക്ക് മു​​​ന്നി​​​ലെ​​​ത്തി​​​യ​​​ത് 35ഓ​​​ളം ചി​​​ത്ര​​​ങ്ങ​​​ളാ​​​ണെ​​​ന്നാ​​​ണ് വി​​​വ​​​രം.

Tags : State Film Awards Kerala film Awards

Recent News

Corehub Up