x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെയിനിനു നേരെ കല്ലേറ്, കർശനമായ നിയമം കൊണ്ടുവരുമെന്ന് സുരേഷ് ഗോപി


Published: April 2, 2026 01:45 PM IST | Updated: April 2, 2026 01:45 PM IST

തൃശൂർ: ട്രെയിനിന് നേരെ അതിക്രമം കാണിക്കുന്നവരെ പൂട്ടിക്കെട്ടുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ട്രെയിനിന് നേരെ കല്ലേറ് കർശനമായ നിയമം കൊണ്ടുവരും. പരിക്കേറ്റ് ആശുപത്രിയിൽ തുടരുന്ന വിദ്യാർഥിയ്ക്ക് എല്ലാ സംരക്ഷണവും ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വിദ്യാർഥിക്ക് ധനസഹായം ഉൾപ്പെടെ നൽകുന്നതിനെക്കുറിച്ച് പറയാൻ കഴിയില്ല. പക്ഷേ കുട്ടിയുടെ സംരക്ഷണം ഉറപ്പ് വരുത്തിയിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അത്ഭുതങ്ങൾ വിരിയുമെന്നും അദ്ദേഹം പറഞ്ഞു.

കൃത്യമായ കണക്ക് നല്‍കിയാല്‍ എഫ്സിആര്‍എ കുഴപ്പമുണ്ടാകില്ലെന്നും ക്രൈസ്തവ സഭകള്‍ക്ക് പേടിയില്ലെന്നും സുരേഷ് ഗോപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Tags : Stone pelting train Suresh Gopi

Recent News

Corehub Up