തിരുവനന്തപുരം: മലയിന്‍കീഴ് തച്ചോട്ടുകാവില്‍ തെരുവുനായ ആക്രമണം. നാലു വയസുകാരി ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് നായയുടെ കടിയേറ്റു. ഇന്നു രാവിലെയായിരുന്നു സംഭവം. പരിക്കേറ്റവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ബൈക്ക് യാത്രക്കാര്‍ക്കും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കും നേരേ തെരുവുനായയുടെ ആക്രമണം ദിനംപ്രതി വര്‍ധിക്കുകയാണ്.
Tags : Straydog Attack Thiruvananthapuram Injury