x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്റ്റു​ഡ​ന്‍റ്സ് ബി​നാ​ലെ പു​ര​സ്കാ​ര​ങ്ങ​ൾ


Published: April 23, 2026 04:18 AM IST | Updated: April 23, 2026 04:18 AM IST

കൊ​​​​ച്ചി: കൊ​​​​ച്ചി ​മു​​​​സി​​​​രി​​​​സ് ബി​​​​നാ​​​​ലെ ആ​​​​റാം പ​​​​തി​​​​പ്പി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു ന​​​​ട​​​​ത്തി​​​​യ സ്റ്റു​​​​ഡ​​​​ന്‍റ്സ് ബി​​​​നാ​​​​ലെ​​​​യി​​​​ലെ അ​​​​വാ​​​​ർ​​​​ഡു​​​​ക​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

മാ​​​​വേ​​​​ലി​​​​ക്ക​​​​ര രാ​​​​ജാ ര​​​​വി​​​​വ​​​​ർ​​​​മ കോ​​​​ള​​​​ജ് ഓ​​​​ഫ് ഫൈ​​​​ൻ ആ​​​​ർ​​​​ട്സി​​​​ലെ ജി.​​​​എ​​​​സ്. അ​​​​ശ്വ​​​​തി, മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര​​​​യി​​​​ലെ നാ​​​​ഗ്പു​​​​ർ ഗ​​​​വ. കോ​​​​ള​​​​ജ് ഓ​​​​ഫ് ആ​​​​ർ​​​​ട്സി​​​​ലെ കൈ​​​​ലാ​​​​ഷ് ഖാ​​​​ൻ​​​​ജോ​​​​ഡെ, മും​​​​ബൈ സ​​​​ർ ജെ.​​​​ജെ. സ്കൂ​​​​ൾ ഓ​​​​ഫ് ആ​​​​ർ​​​​ട്ടി​​​​ലെ സ​​​​ച്ചി​​​​ൻ ബ​​​​ന്നെ, ശി​​​​വ് നാ​​​​ടാ​​​​ർ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ലെ സാ​​​​യ് ഗീ​​​​താ​​​​ഞ്ജ​​​​ലി പോ​​​​ളൂ​​​​രു എ​​​​ന്നി​​​​വ​​​​ർ​​​​ക്കാ​​​​ണു പു​​​​ര​​​​സ്കാ​​​​രം. ഏ​​​​ഴു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് സ്റ്റു​​​​ഡ​​​​ന്‍റ്സ് ബി​​​​നാ​​​​ലെ ദേ​​​​ശീ​​​​യ പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ളും ല​​​​ഭി​​​​ച്ചു.

രാ​​​ജ്യ​​​ത്തെ വ​​​​ള​​​​ർ​​​​ന്നു​​​​വ​​​​രു​​​​ന്ന ക​​​​ലാ​​​​കാ​​​​ര​​​​ന്മാ​​​​ർ​​​​ക്കു​​​​ള്ള ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ വേ​​​​ദി​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​യ സ്റ്റു​​​​ഡ​​​​ന്‍റ്സ് ബി​​​​നാ​​​​ലെ 2016 മു​​​​ത​​​​ൽ ടാ​​​​റ്റ ട്ര​​​​സ്റ്റി​​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യോ​​​​ടെ​​​​യാ​​​​ണു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ക്കു​​​​റി രാ​​​ജ്യ​​​ത്തു​​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള 175ല​​​​ധി​​​​കം ക​​​​ലാ​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നാ​​​​യി ഇ​​​​രു​​​​നൂ​​​​റി​​​​ല​​​​ധി​​​​കം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ത്തു. ഫോ​​​​ർ​​​​ട്ട് കൊ​​​​ച്ചി​​​​യി​​​​ലെ ആ​​​​റു വേ​​​​ദി​​​​ക​​​​ളി​​​​ലാ​​​​യി 70 പ്രോ​​​​ജ​​​​ക്ടു​​​​ക​​​​ളാ​​​​ണ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്.

വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളു​​​​മാ​​​​യും സാ​​​​മൂ​​​​ഹി​​​​ക-​​​​രാ​​​​ഷ്‌​​​ട്രീ​​​​യ യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യും സം​​​​വ​​​​ദി​​​​ക്കാ​​​​നാ​​​​ണ് സ്റ്റു​​​​ഡ​​​​ൻ​​​​സ് ബി​​​​നാ​​​​ലെ ശ്ര​​​​മി​​​​ച്ച​​​​തെ​​​​ന്ന് കൊ​​​​ച്ചി ബി​​​​നാ​​​​ലെ ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ പ്രോ​​​​ഗ്രാം ഡ​​​​യ​​​​റ​​​​ക്ട​​​​ർ മാ​​​​രി​​​​യോ ഡി​​​​സൂ​​​​സ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

Tags : Students' Biennale

Recent News

Corehub Up