x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​നഃ​സം​ഘ​ട​ന ഉ​ട​ൻ; സ​ണ്ണി ജോ​സ​ഫ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഒ​ഴി​യു​ന്നു


Published: June 6, 2026 08:29 PM IST | Updated: June 6, 2026 09:21 PM IST

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഒ​ഴി​യാ​നു​ള്ള സ​ന്ന​ദ്ധ​ത ഹൈ​ക്ക​മാ​ൻ​ഡി​നെ അ​റി​യി​ച്ച​താ​യി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ർ​ന്ന കെ​പി​സി​സി ഭാ​ര​വാ​ഹി യോ​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി വി​ശ​ദീ​ക​രി​ച്ച​ത്. മ​ന്ത്രി​സ്ഥാ​ന​വും പാ​ർ​ട്ടി അ​ധ്യ​ക്ഷ പ​ദ​വി​യും ഒ​ന്നി​ച്ച് കൊ​ണ്ടു​പോ​കു​ന്ന​തി​ൽ ബു​ദ്ധി​മു​ട്ടു​ണ്ട്.

ഈ ​കാ​ര്യം ഹൈ​ക്ക​മാ​ൻ​ഡി​നെ അ​റി​യി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രും സ്ഥാ​ന​ങ്ങ​ൾ ഒ​ഴി​യാ​ൻ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചു. നി​ല​വി​ൽ കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രി​ൽ ചി​ല​രും മ​ന്ത്രി​മാ​രാ​യി ചു​മ​ത​ല​യേ​റ്റി​ട്ടു​ണ്ട്.

ഇ​തോ​ടെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ്, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​ർ, ഡി​സി​സി അ​ധ്യ​ക്ഷ​ന്മാ​ർ എ​ന്നി​വ​രു​ടെ പു​തി​യ ഭാ​ര​വാ​ഹി പ​ട്ടി​ക ഉ​ട​ൻ ഹൈ​ക്ക​മാ​ൻ​ഡ് പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്.

Tags : Sunny Joseph kpcc President minister

Recent News

Corehub Up