x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ട​വാ​ങ്ങ​ൽ ക്ലോ​സ​പ്പി​ൽ പ​ക​ർ​ത്താ​ൻ തി​ര​ക്കു​കൂ​ട്ടു​ന്നു, ക​ഴു​ക​ൻ​മാ​രെ​പ്പോ​ലെ; യൂ​ട്യൂ​ബ​ർ​മാ​ർ​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി സു​പ്രി​യ മേ​നോ​ൻ


Published: June 8, 2026 11:57 AM IST | Updated: June 8, 2026 12:11 PM IST

കൊ​ച്ചി: ന​ട​ൻ സ​ലിം​കു​മാ​റി​ന്‍റെ സം​സ്കാ​ര​ച്ച​ട​ങ്ങി​ൽ സ്വ​കാ​ര്യ​ത ലം​ഘി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ തി​ര​ക്കു​കൂ​ട്ടി​യ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്കും യൂ​ട്യൂ​ബ​ർ​മാ​ർ​ക്കു​മെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി നി​ർ​മാ​താ​വ് സു​പ്രി​യ മേ​നോ​ൻ. ഇ​ര​യെ ല​ക്ഷ്യ​മാ​ക്കി അ​ടു​ത്തേ​ക്ക് കു​തി​ക്കു​ന്ന ക​ഴു​ക​ന്മാ​രെ​പ്പോ​ലെ​യാ​ണ് ഇ​വ​രു​ടെ പെ​രു​മാ​റ്റ​മെ​ന്നും ഇ​ത് പ​ത്ര​പ്ര​വ​ർ​ത്ത​ന​മ​ല്ലെന്നും സു​പ്രി​യ സമൂഹമാധ്യമത്തിൽ കുറിച്ചു.

ച​ട​ങ്ങു​ക​ൾ​ക്കി​ട​യി​ൽ കു​ടും​ബാം​ഗ​ങ്ങ​ളെ​പ്പോ​ലും ശ്വാ​സം വി​ടാ​ൻ അ​നു​വ​ദി​ക്കാ​തെ ക്യാ​മ​റ​ക​ളു​മാ​യി വ​ള​ഞ്ഞ യൂ​ട്യൂ​ബ് ചാ​ന​ലു​ക​ളു​ടെ പെ​രു​മാ​റ്റം ക​ടു​ത്ത അ​തി​ക്ര​മ​മാ​ണ്. വീ​ണ്ടും ഒ​രു കു​ടും​ബം ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​രോ​ട് വി​ട​പ​റ​യാ​ൻ ശ്ര​മി​ക്കു​ന്നു, ഹൃ​ദ​യ​ഭേ​ദ​ക​മാ​യ ദുഃ​ഖ​വും വേ​ദ​ന​യും നി​റ​ഞ്ഞ നി​മി​ഷമാണത്.

എ​ന്നാ​ൽ ഇ​വി​ടെ വീ​ണ്ടും കാമ​റ​ക​ളു​ടെ​യും മൈ​ക്കു​ക​ളു​ടെ​യും ഒ​രു കൂ​ട്ടം, ഈ ​അ​വ​സാ​ന വി​ട​വാ​ങ്ങ​ൽ ക്ലോ​സ​പ്പി​ൽ പ​ക​ർ​ത്താ​ൻ തി​ര​ക്കു​കൂ​ട്ടു​കയാണ്, ഇ​ര​യെ ല​ക്ഷ്യ​മാ​ക്കി കൂ​ടു​ത​ൽ അ​ടു​ത്തേ​ക്കെ​ത്തു​ന്ന ക​ഴു​ക​ന്മാ​രെ​പ്പോ​ലെ.

എ​ല്ലാം ത​ത്സ​മ​യം അ​റി​യാ​നു​ള്ള ജ​ന​ങ്ങ​ളു​ടെ​യും മാ​ധ്യ​മ​ങ്ങ​ളു​ടെ​യും ആ​ർ​ത്തി മൂ​ലം എ​ല്ലാ​വി​ധ മ​ര്യാ​ദ​ക​ളും അ​ച്ച​ട​ക്ക​വും ഇ​വി​ടെ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന് സു​പ്രി​യ പ​റ​ഞ്ഞു. ആ​ളു​ക​ളെ സ​മാ​ധാ​ന​ത്തോ​ടെ ദുഃ​ഖി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​വ​ർ​ക്ക് ഇ​തി​ന​കം ത​ന്നെ താ​ങ്ങാ​നാ​കാ​ത്ത വേ​ദ​ന​യു​ണ്ടെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Tags : supriya menon salim kumar funeral youtubers

Recent News

Corehub Up