തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്റ്റ് ചെയ്ത സംഭവത്തിലെ നടപടിക്രമങ്ങളെ വിമർശിച്ച് മുൻ ഡിജിപി ടി.പി. സെൻകുമാർ. ഫേസ്ബുക്കിലാണ് അദ്ദേഹം പ്രതികരണം നടത്തിയത്.
ഒരു സൈക്കിക് കോഴിയെ പോലീസ് പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിയമപരമായ കാര്യങ്ങൾ എന്ന് എഴുതിയാണ് അദ്ദേഹം കുറിപ്പ് ആരംഭിക്കുന്നത്. അതിജീവിതയുടെ വൈദ്യ പരിശോധന നടത്താതെയുള്ള അറസ്റ്റ് നിയമവിരുദ്ധമാണെന്ന് അദ്ദേഹം പറയുന്നു.
പരാതിക്കാരിയുടെ ബലാത്സംഗ പരാതി കാനഡയിൽനിന്ന് ഇ മെയിൽ ആയി സ്റ്റേഷൻ ഹൗസ് ഓഫീസർക്കു ബിഎൻഎസ്എസ്, വകുപ്പ് 173(1)(ശശ) പ്രകാരം ലഭിച്ചിട്ടുണ്ടോ എന്ന് സെൻകുമാർ ചോദിച്ചു.
ബിഎൻഎസ്എസ്, വകുപ്പ് 184(1) പ്രകാരം കേസ് എടുത്ത തീയതി മുതൽ 24 മണിക്കൂറിനകം അതിജീവിതയെ വൈദ്യ പരിശോധന നടത്തിയോ എന്നും ചോദ്യമുണ്ട്. മുഖ്യമന്ത്രിയോട് പരാതിക്കാരി നടത്തുന്ന പരിദേവനം എങ്ങനെ ക്രിമിനൽ നടപടിയാവുമെന്നും അദ്ദേഹം ചോദിച്ചു.
Tags : T.p. senkumar rahul mamkootathil arrest case