x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിയോഫിനച്ചൻ ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ൽ അ​​​​​റി​​​​​ഞ്ഞ മ​​​​​നു​​​​​ഷ്യ​​​​​സ്നേ​​​​​ഹി

സി​​​​​ജോ പൈ​​​​​നാ​​​​​ട​​​​​ത്ത്
Published: February 23, 2026 05:19 AM IST | Updated: February 23, 2026 05:19 AM IST

കൊ​​​​​ച്ചി: തി​​​​​യോ​​​​​ഫി​​​​​ൻ എ​​​​​ന്ന പ​​​​​ദ​​​​​ത്തി​​​​​ന് ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ൽ എ​​​​​ന്ന​​​​​ർ​​​​​ഥം. കു​​​​​ഞ്ഞു​​​​​നാ​​​​​ൾ മു​​​​​ത​​​​​ൽ ദൈ​​​​​വോ​​​​​ന്മു​​​​​ഖ​​​​​മാ​​​​​യ ജീ​​​​​വി​​​​​തം ക്ര​​​​​മ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​തി​​​​​ൽ ഉ​​​​​ത്സാ​​​​​ഹി​​​​​യാ​​​​​യി​​​​​രു​​​​​ന്ന മൈ​​​​​ക്കി​​​​​ൾ എ​​​​​ന്ന കൗ​​​​​മാ​​​​​ര​​​​​ക്കാ​​​​​ര​​​​​നി​​​​​ൽ​​​​​നി​​​​​ന്ന് ഫാ. ​​​​​തി​​​​​യോ​​​​​ഫി​​​​​ൻ എ​​​​​ന്ന ക​​​​​പ്പൂ​​​​​ച്ചി​​​​​ൻ സ​​​​​ന്യാ​​​​​സ വൈ​​​​​ദി​​​​​ക​​​​​നി​​​​​ലേ​​​​​ക്കും തു​​​​​ട​​​​​ർ​​​​​ന്നു​​​​​മു​​​​​ള്ള ജീ​​​​​വി​​​​​ത​​​​​യാ​​​​​ത്ര അ​​​​​ക്ഷ​​​​​രാ​​​​​ർ​​​​​ഥ​​​​​ത്തി​​​​​ൽ അ​​​​​നേ​​​​​ക​​​​​ർ​​​​​ക്ക് ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ലു​​​​​ക​​​​​ളു​​​​​ടേ​​​​​താ​​​​​യി​​​​​രു​​​​​ന്നു.

ത​​​​​ങ്ങ​​​​​ളു​​​​​ടെ ആ​​​​​റാ​​​​​മ​​​​​ത്തെ മ​​​​​ക​​​​​നാ​​​​​യി പി​​​​​റ​​​​​ന്ന മൈ​​​​​ക്കി​​​​​ളി​​​​​നു വൈ​​​​​ദി​​​​​ക​​​​​നാ​​​​​കാ​​​​​നാ​​​​​ണ് ആ​​​​​ഗ്ര​​​​​ഹ​​​​​മെ​​​​​ന്നു തി​​​​​രി​​​​​ച്ച​​​​​റി​​​​​ഞ്ഞ മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ളാ​​​​​യ കോ​​​​​ട്ട​​​​​പ്പു​​​​​റം കൂ​​​​​ട​​​​​ല്ലൂ​​​​​ർ‌ ജോ​​​​​ർ​​​​​ജും അ​​​​​ന്ന​​​​​യും അ​​​​​വ​​​​​നെ അ​​​​​തി​​​​​നാ​​​​​യി ഒ​​​​​രു​​​​​ക്കി. പ​​​​​ള്ളി​​​​​യോ​​​​​ടു ചേ​​​​​ർ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു വീ​​​​​ട്. വീ​​​​​ട്ടി​​​​​ലും പ​​​​​ള്ളി​​​​​യി​​​​​ലു​​​​​മാ​​​​​യി പ​​​​​രു​​​​​വ​​​​​പ്പെ​​​​​ട്ട ബാ​​​​​ല്യം അ​​​​​വ​​​​​നി​​​​​ൽ ക്ര​​​​​മ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​ക്കൊ​​​​​ണ്ടി​​​​​രു​​​​​ന്ന​​​​​ത് ദൈ​​​​​വ​​​​​ത്തി​​​​​നി​​​​​ഷ്‌​​​​​ട​​​​​പ്പെ​​​​​ട്ട ഒ​​​​​രു വൈ​​​​​ദി​​​​​ക​​​​​നെ​​​​​ക്കൂ​​​​​ടി​​​​​യാ​​​​​ണ്.

വ​​​​​രാ​​​​​പ്പു​​​​​ഴ അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ മൈ​​​​​ന​​​​​ർ സെ​​​​​മി​​​​​നാ​​​​​രി​​​​​യി​​​​​ൽ ചേ​​​​​ർ​​​​​ന്ന മൈ​​​​​ക്കി​​​​​ൾ സ​​​​​ന്യാ​​​​​സ​​​​​ത്തെ ഇ​​​​​ഷ്‌​​​​​ട​​​​​പ്പെ​​​​​ട്ട് ക​​​​​പ്പൂ​​​​​ച്ചി​​​​​ൻ സ​​​​​ഭ​​​​​യി​​​​​ൽ ചേ​​​​​ർ​​​​​ന്നു തി​​​​​യോ​​​​​ഫി​​​​​ൻ എ​​​​​ന്ന പേ​​​​​ര് സ്വീ​​​​​ക​​​​​രി​​​​​ച്ചു. വൈ​​​​​ദി​​​​​ക​​​​​നാ​​​​​യ​​​​​ശേ​​​​​ഷം അ​​​​​ജ​​​​​പാ​​​​​ല​​​​​നം, അ​​​​​ധ്യാ​​​​​പ​​​​​നം, ധ്യാ​​​​​നം എ​​​​​ന്നീ രം​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലെ​​​​​ല്ലാം തി​​​​​യോ​​​​​ഫി​​​​​ന​​​​​ച്ച​​​​​ൻ ത​​​​​ന​​​​​താ​​​​​യ മു​​​​​ദ്ര പ​​​​​തി​​​​​പ്പി​​​​​ച്ചു. ത​​​​​ന്‍റെ ജീ​​​​​വി​​​​​തം ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ മ​​​​​ഹ​​​​​ത്വം പ്ര​​​​​കാ​​​​​ശി​​​​​പ്പി​​​​​ക്കാ​​​​​നു​​​​​ള്ള​​​​​താ​​​​​ണെ​​​​​ന്ന ബോ​​​​​ധ്യ​​​​​മാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ മു​​​​​ന്നോ​​​​​ട്ടു ന​​​​​യി​​​​​ച്ച​​​​​ത്. പ​​​​​ള്ളി​​​​​ക​​​​​ളി​​​​​ൽ വി​​​​​കാ​​​​​രി, സെ​​​​​മി​​​​​നാ​​​​​രി​​​​​ക​​​​​ളി​​​​​ൽ പ്ര​​​​​ഫ​​​​​സ​​​​​ർ, ധ്യാ​​​​​ന​​​​​ഗു​​​​​രു എ​​​​​ന്നീ​​​​​നി​​​​​ല​​​​​ക​​​​​ളി​​​​​ൽ തി​​​​​യോ​​​​​ഫി​​​​​ന​​​​​ച്ച​​​​​ൻ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു. കേ​​​​​ര​​​​​ള​​​​​ത്തി​​​​​നു​​​​​പു​​​​​റ​​​​​മെ ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ലും ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ലും സേ​​​​​വ​​​​​നം ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്.

കൊ​​​​​ച്ചി പൊ​​​​​ന്നു​​​​​രു​​​​​ന്നി​​​​​യി​​​​​ലെ ക​​​​​പ്പൂ​​​​​ച്ചി​​​​​ൻ ആ​​​​​ശ്ര​​​​​മ​​​​​വും വി​​​​​ശു​​​​​ദ്ധ പ​​​​​ത്താം പി​​​​​യൂ​​​​​സ് പ​​​​​ള്ളി​​​​​യും നി​​​​​ർ​​​​​മി​​​​​ച്ച​​​​​ത് തി​​​​​യോ​​​​​ഫി​​​​​ന​​​​​ച്ച​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലാ​​​​​ണ്. ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലെ അ​​​​​വ​​​​​സാ​​​​​ന​​​​​ത്തെ ഒ​​​​​രു ദ​​​​​ശാ​​​​​ബ്‌​​​​​ദം ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ച​​​​​തും ഇ​​​​​വി​​​​​ടെ​​​​​ത്ത​​​​​ന്നെ.

ഇ​​​​​വി​​​​​ടെ​​​​​യെ​​​​​ത്തി​​​​​യ​​​​​വ​​​​​ർ​​​​​ക്കെ​​​​​ല്ലാം തി​​​​​യോ​​​​​ഫി​​​​​ന​​​​​ച്ച​​​​​ൻ ത​​​​​ങ്ങ​​​​​ളു​​​​​ടെ പ്രി​​​​​യ​​​​​പ്പെ​​​​​ട്ട വ​​​​​ല്യ​​​​​ച്ച​​​​​നാ​​​​​യി, നാ​​​​​നാ​​​​​ജാ​​​​​തി മ​​​​​ത​​​​​സ്ഥ​​​​​ർ​​​​​ക്ക് അ​​​​​ദ്ദേ​​​​​ഹം ആ​​​​​ർ​​​​​ദ്ര​​​​​ത​​​​​യു​​​​​ള്ള മ​​​​​നു​​​​​ഷ്യ​​​​​സ്നേ​​​​​ഹി​​​​​യാ​​​​​യി, അ​​​​​നേ​​​​​ക​​​​​ർ​​​​​ക്കു സാ​​​​​ന്ത്വ​​​​​ന​​​​​മാ​​​​​യി. കാ​​​​​ലം മ​​​​​നു​​​​​ഷ്യ​​​​​സ്നേ​​​​​ഹി​​​​​യെ​​​​​ന്നു വി​​​​​ളി​​​​​ച്ചാ​​​​​ദ​​​​​രി​​​​​ച്ച തി​​​​​യോ​​​​​ഫി​​​​​ന​​​​​ച്ച​​​​​ന്‍റെ പൊ​​​​​ന്നു​​​​​രു​​​​​ന്നി ആ​​​​​ശ്ര​​​​​മ​​​​​ത്തി​​​​​ലു​​​​​ള്ള ക​​​​​ബ​​​​​റി​​​​​ട​​​​​ത്തി​​​​​ൽ പ്രാ​​​​​ർ​​​​​ഥി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി അ​​​​​നേ​​​​​കാ​​​​​യി​​​​​ര​​​​​ങ്ങ​​​​​ളാ​​​​​ണ് എ​​​​​ത്തു​​​​​ന്ന​​​​​ത്.

ക​​​​​ബ​​​​​റി​​​​​ട​​​​​ത്തി​​​​​ൽ കു​​​​​റി​​​​​ച്ചി​​​​​ട്ട ആ ​​​​​വ​​​​​രി​​​​​ക​​​​​ൾ ആ ​​​​​ധ​​​​​ന്യാ​​​​​ത്മാ​​​​​വി​​​​​ന്‍റെ തീ​​​​​ക്ഷ്ണ​​​​​ജീ​​​​​വി​​​​​ത​​​​​ത്തെ സം​​​​​ഗ്ര​​​​​ഹി​​​​​ക്കു​​​​​ന്നു​​​​​ണ്ട്: ‘വേ​​​​​ദ​​​​​നി​​​​​ക്കു​​​​​ന്ന മ​​​​​നു​​​​​ഷ്യ​​​​​ന്‍റെ തോ​​​​​ളി​​​​​ല്‍ കൈ​​​​​യി​​​​​ട്ട് പു​​​​​ഞ്ചി​​​​​രി​​​​​യു​​​​​ടെ ദീ​​​​​പ​​​​​ശി​​​​​ഖ ഉ​​​​​യ​​​​​ര്‍ത്തി​​​​​യ ക​​​​​ര്‍മ​​​​​യോ​​​​​ഗി, തി​​​​​യോ​​​​​ഫി​​​​​ന​​​​​ച്ച​​​​​ന്‍ ഇ​​​​​വി​​​​​ടെ വീ​​​​​ണ്ടും മ​​​​​നു​​​​​ഷ്യ​​​​​രെ കാ​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്നു...!’

Tags : Theophanes revelation of God

Recent News

Corehub Up