x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്പീ​ക്ക​ർ അ​രാ​ഷ്ട്രീ​യ​വാ​ദി​യാ​ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​മി​ല്ല: തി​രു​വ​ഞ്ചൂ​ര്‍


Published: May 22, 2026 11:16 AM IST | Updated: May 22, 2026 11:16 AM IST

തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്രീ​യാ​ഭി​പ്രാ​യം പ​ണ​യം​വെ​ച്ചു​പോ​കു​ന്ന അ​രാ​ഷ്ട്രീ​യ​വാ​ദി ആ​ക​ണം സ്പീ​ക്ക​ര്‍ എ​ന്ന അ​ഭി​പ്രാ​യ​മി​ല്ലെ​ന്ന് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍. എ​ന്നാ​ൽ സ​ഭ​യ്ക്ക​ക​ത്ത് പ​ക്ഷ​മു​ണ്ടാ​കാ​ന്‍ പാ​ടി​ല്ലെ​ന്നും തി​രു​വ​ഞ്ചൂ​ർ പ്ര​തി​ക​രി​ച്ചു.

അ​തി​ദീ​ര്‍​ഘ കാ​ല​ത്തെ രാ​ഷ്ട്രീ​യ​ത്തി​ല്‍ നി​ന്നു​മാ​ണ് ചു​മ​ത​ല ല​ഭി​ച്ച​ത്. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ നാ​ല് തൂ​ണു​ക​ള്‍ ഒ​ന്നി​ന്‍റെ ത​ല​പ്പ​ത്തെ​ത്താ​ന്‍ ക​ഴി​ഞ്ഞ​ത് അ​തി​പ്ര​ധാ​ന നി​മി​ഷ​മാ​ണ്. വ​ള​രെ സ​ന്തോ​ഷ​ക​ര​മാ​യ കാ​ര്യ​മാ​ണ്. വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് പാ​ര്‍​ട്ടി ഏ​ല്‍​പ്പി​ച്ച​തെന്നും തിരുവഞ്ചൂർ പറഞ്ഞു.

എ​ല്ലാ അ​ര്‍​ത്ഥ​ത്തി​ലും നീ​തി​ബോ​ധ​ത്തോ​ടും നീ​തി​നി​ഷ്ട​മാ​യും മു​ന്നോ​ട്ടു പോ​ക​ണം. നി​ഷ്പ​ക്ഷ​മാ​യ നി​ല​പാ​ടെ​ടു​ത്ത് പ്രീ​തി​യി​ല്ലാ​തെ മു​ന്നോ​ട്ടു​പോ​കും. മ​ന്ത്രി​സ്ഥാ​ന​വും സ്പീ​ക്ക​ര്‍ സ്ഥാ​ന​വും ത​മ്മി​ല്‍ താ​ര​ത​മ്യ​പ്പെ​ടു​ത്താ​ന്‍ ആ​വി​ല്ല. പാ​ര്‍​ട്ടി​യോ​ടും പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തോ​ടും സ​ന്തോ​ഷ​വും ബ​ഹു​മാ​ന​വും മാ​ത്രം. ഈ ​ചു​മ​ത​ല നി​ര്‍​വ​ഹി​ക്കാ​ന്‍ ത​നി​ക്ക് ക​ഴി​യു​മെ​ന്ന് ക​ണ്ടെ​ത്തി​യ​തി​ല്‍ സ​ന്തോ​ഷ​മെ​ന്നും തി​രു​വ​ഞ്ചൂ​ർ വ്യ​ക്ത​മാ​ക്കി.

Tags : thiruvanchoor radhakrishnan

Recent News

Corehub Up