തിരുവനന്തപുരം: കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും പരിസരങ്ങളിലും മൊബൈൽ ഫോണുകളും പഴ്സുകളും മോഷ്ടിച്ചിരുന്ന പ്രധാനികൾ പിടിയിലായി. തമ്പാനൂർ കെഎസ്ആർടിസി നെയ്യാറ്റിൻകര-കളിയിക്കാവിള ബസ് സ്റ്റാൻഡിൽ ബസിൽ കയറാൻ ശ്രമിച്ച യാത്രക്കാർക്കിടയിൽ തിരക്ക് സൃഷ്ടിച്ച് പ്രതികൾ സ്മാർട്ട് ഫോണുകളും പഴ്സുകളും മോഷണം നടത്തുന്നതിനിടയിലാണ് അറസ്റ്റിലായത്.
കൊട്ടാരക്കര സ്വദേശിയായ മധുരാജ് (66), കോട്ടയം നട്ടാശേരി സ്വദേശി ശിവ പ്രകാശ് (51) എന്നിവരെയാണ് അസിസ്റ്റന്റ് കമ്മീഷണർ ബിനു കുമാറിന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും പരിസരങ്ങളിലും വർധിച്ചുവരുന്ന മോഷണങ്ങളെക്കുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ദിവസങ്ങളായി ഈ പ്രദേശം പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
Tags : Thieves theft bus stands arrested robery