x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൈ ​ഡൈ​നിം​ഗി​ൽ ടൂറിസ്റ്റുകൾ കു​ടു​ങ്ങി​യ സം​ഭ​വത്തിൽ കേസ്


Published: November 29, 2025 06:50 AM IST | Updated: November 29, 2025 09:59 AM IST

ഇ​ടു​ക്കി: ആ​ന​ച്ചാ​ലി​ൽ സ്കൈ ​ഡൈ​നിം​ഗി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്. ന​ട​ത്തി​പ്പു​കാ​രാ​യ പ്ര​വീ​ൺ, സോ​ജ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. മ​നു​ഷ്യ​ജീ​വ​ന് അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ എ​ന്ന കു​റ്റ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

മം​ഗ​ലാ​പു​രം സ്വ​ദേ​ശി​ക​ളാ​യ മ​ല​യാ​ളി​ക​ളാ​യ അ​ഞ്ച് പേ​രാ​ണ് കു​ടു​ങ്ങി​യ​ത്. മു​ഹ​മ്മ​ദ് സ​ഫ്വാ​ൻ, ഭാ​ര്യ തൗ​ഫീ​ന, മ​ക്ക​ളാ​യ ഇ​വാ​ൻ, ഇ​നാ​ര എ​ന്നി​വ​രാ​ണ് കു​ടു​ങ്ങി​യ​ത്. ജീ​വ​ന​ക്കാ​രി​യാ​യ ഹ​രി​പ്രി​യ​യും ഇ​വ​ർ​ക്കൊ​പ്പം കു​ടു​ങ്ങി​യി​രു​ന്നു. മൂ​ന്ന് മ​ണി​ക്കൂ​ർ നീ​ണ്ട ര​ക്ഷാ​ദൗ​ത്യ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​വ​രെ താ​ഴെ​യെ​ത്തി​ച്ച​ത്.

ക്രെ​യി​നി​ന്‍റെ സാ​ങ്കേ​തി​ക ത​ക​രാ​റാ​ണെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ആ​ന​ച്ചാ​ലി​ലു​ള്ള സ്വ​കാ​ര്യ സ്കൈ​ഡൈ​നിം​ഗ് കേ​ന്ദ്ര​ത്തി​ൽ 120 അ​ടി​യോ​ളം ഉ​യ​ര​ത്തി​ലാ​ണ് സം​ഘം കു​ടു​ങ്ങി​യ​ത്. മൂ​ന്നാ​ർ, അ​ടി​മാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി വ​ടം ഉ​പ​യോ​ഗി​ച്ചാ​ണ് സ​ഞ്ചാ​രി​ക​ളെ സു​ര​ക്ഷി​ത​മാ​യി താ​ഴെ​യെ​ത്തി​ച്ച​ത്. വേ​ണ്ട​ത്ര അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് കേ​ന്ദ്രം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Tags : Tourists trapped Sky Dining Police register case

Recent News

Corehub Up