x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി മു​ങ്ങി​യ​പ്പോ​ള്‍ ജാ​മ്യ​ക്കാ​രി​യാ​യ ആ​ദി​വാ​സി സ്ത്രീ​ക്ക് പി​ഴ; ജ​ഡ്ജി​യു​ടെ ശി​പാ​ര്‍​ശ​യി​ല്‍ എ​ഴു​തി​ത്ത​ള്ളി


Published: May 11, 2026 05:57 AM IST | Updated: May 11, 2026 05:57 AM IST

കോ​​​ഴി​​​ക്കോ​​​ട്: പ്ര​​​തി മു​​​ങ്ങി​​​യ​​​തി​​​നെ ത്തുട​​​ര്‍​ന്ന് ജാ​​​മ്യം​​​നി​​​ന്ന ആ​​​ദി​​​വാ​​​സി സ്ത്രീ​​​ക്ക് കോ​​​ട​​​തി വി​​​ധി​​​ച്ച പി​​​ഴ​​​ത്തു​​​ക ഒ​​​ടു​​​വി​​​ല്‍ കോ​​​ട​​​തി​​​യു​​​ടെത​​​ന്നെ ഇ​​​ട​​​പെ​​​ട​​​ലി​​​നെത്തു​​​ട​​​ര്‍​ന്ന് സ​​​ര്‍​ക്കാ​​​ര്‍ എ​​​ഴു​​​തി​​​ത്ത​​​ള്ളി. വ​​​യ​​​നാ​​​ട് കേ​​​ണി​​​ച്ചി​​​റ പോ​​​ലീ​​​സ് 2007ല്‍ ​​​ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സി​​​ല്‍ 2008ലാ​​​ണ് വാ​​​സ​​​വി എ​​​ന്ന ആ​​​ദി​​​വാ​​​സി സ്ത്രീ ​​​പ്ര​​​തി​​​ക്കാ​​​യി ജാ​​​മ്യം നി​​​ന്ന​​​ത്.

പ്ര​​​തി കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​കാ​​​ത്ത​​​തോടെ 2010 ഏ​​​പ്രി​​​ല്‍ ആ​​​റി​​​നാ​​​ണ് ക​​​ല്‍​പ്പ​​​റ്റ സെ​​​ഷ​​​ന്‍​സ് ജ​​​ഡ്ജി ക്രി​​​മി​​​ന​​​ല്‍ ന​​​ട​​​പ​​​ടി​​​ക്ര​​​മം 446-ാം വ​​​കു​​​പ്പു പ്ര​​​കാ​​​രം 20,000 രൂ​​​പ പി​​​ഴ വി​​​ധി​​​ച്ച​​​ത്. വാ​​​സ​​​വി​​​ക്ക് സ്വ​​​ന്ത​​​മാ​​​യി വ​​​സ്തു​​​ക്ക​​​ള്‍ ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ റ​​​വ​​​ന്യു വ​​​കു​​​പ്പി​​​ന് ജ​​​പ്തി​​​യി​​​ലൂ​​​ടെ തു​​​ക ഈ​​​ടാ​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞി​​​ല്ല. കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി കൂ​​​ട്ടു​​​ചേ​​​ര്‍​ന്നു​​​ള്ള സ്വ​​​ത്താ​​​യ​​​തി​​​നാ​​​ല്‍ അ​​​ത് ജ​​​പ്തി ചെ​​​യ്യാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് ബ​​​ത്തേ​​​രി ത​​​ഹ​​​സി​​​ല്‍​ദാ​​​ര്‍ റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​കി​​​യ​​​തി​​​നെ തു​​​ട​​​ര്‍​ന്ന് പി​​​ഴ​​​ത്തു​​​ക ഈ​​​ടാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഡി​​​സ്ട്ര​​​സ് വാ​​​റ​ന്‍റ്് മ​​​ട​​​ക്കി അ​​​യ​​​ച്ചി​​​രു​​​ന്നു.

വാ​​​സ​​​വി ആ​​​ദി​​​വാ​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ല്‍​പെ​​​ട്ട സ്ത്രീ​​​യാ​​​ണെ​​​ന്നും അ​​​വ​​​ര്‍​ക്ക് പി​​​ഴ അ​​​ട​​​യ്ക്കാ​​​ന്‍ സാ​​​മ്പ​​​ത്തി​​​ക ശേ​​​ഷി​​​യി​​​ല്ലെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പി​​​ന്നീ​​​ട് ക​​​ല്‍​പ്പ​​​റ്റ സെ​​​ഷ​​​ന്‍​സ് ജ​​​ഡ്ജി ത​​​ന്നെ​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി ര​​​ജി​​​സ്ട്രാ​​​ര്‍ മു​​​ഖേ​​​നെ സ​​​ര്‍​ക്കാ​​​രി​​​ന് ശി​​​പാ​​​ര്‍​ശ സ​​​മ​​​ര്‍​പ്പി​​​ച്ച​​​ത്. ഭാ​​​ര​​​തീ​​​യ നാ​​​ഗ​​​രി​​​ക് സു​​​ര​​​ക്ഷാ സം​​​ഹി​​​ത സെ​​​ക്‌​​​ഷ​​​ന്‍ 473 പ്ര​​​കാ​​​രം ഒ​​​രു വ്യ​​​ക്തി​​​ക്ക് വി​​​ധി​​​ച്ച ശി​​​ക്ഷ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ പി​​​ഴ​​​യോ ത​​​ട​​​വോ പൂ​​​ര്‍​ണ​​​മാ​​​യോ ഭാ​​​ഗിക​​​മാ​​​യോ ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​രി​​​ന് അ​​​ധി​​​കാ​​​ര​​​മു​​​ണ്ട്. ഇ​​​തു​​​കൂ​​​ടാ​​​തെ വാ​​​സ​​​വി​​​ക്ക് ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന​​​തു​കൂ​​​ടി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് മാ​​​നു​​​ഷി​​​ക പ​​​രി​​​ഗ​​​ണ​​​ന​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​ത്.

2023ലാ​​​ണ് വാ​​​സ​​​വി​​​യെ ശി​​​ക്ഷ​​​യി​​​ല്‍നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ച​​​ത്. 2025 അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ ഹൈ​​​ക്കോ​​​ട​​​തി ര​​​ജി​​​സ്ട്രാ​​​ര്‍, സെ​​​ഷ​​​ന്‍​സ് ജ​​​ഡ്ജി എ​​​ന്നി​​​വ​​​രി​​​ല്‍നി​​​ന്നു ല​​​ഭി​​​ച്ച ക​​​ത്തു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​മാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പ് പി​​​ഴ ഒ​​​ഴി​​​വാ​​​ക്കി ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.

Tags : Tribal woman who was bailiff

Recent News

Corehub Up