x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വല നെയ്ത്, ബോട്ടൊരുക്കി മത്സ്യത്തൊഴിലാളികള്‍; ട്രോളിംഗ് നിരോധനം അവസാനിക്കുന്നു

കൊച്ചി ബ്യൂറോ
Published: July 29, 2026 09:52 AM IST | Updated: July 29, 2026 09:52 AM IST

കൊച്ചിയിൽ വലയൊരുക്കുന്ന മത്സ്യത്തൊഴിലാളികൾ

കൊച്ചി: ട്രോളിംഗ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വലയും ബോട്ടും തയാറാക്കി കടലിലേക്ക് പോകാനുള്ള ഒരുക്കത്തില്‍ കൊച്ചിയിലെ മത്സ്യത്തൊഴിലാളികള്‍. കഴിഞ്ഞ മാസം ഒമ്പതിന് ആരംഭിച്ച ട്രോളിംഗ് നിരോധനം ഈ മാസം 31ന് ആണ് അവസാനിക്കുക.

52 ദിവസത്തെ നിരോധനം അവസാനിക്കുമ്പോള്‍ പ്രതീക്ഷയോടെ വലയുടെയും ബോട്ടിന്‍റെയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുകയാണ് മത്സ്യത്തൊഴിലാളികള്‍. ട്രോളിംഗ് നിരോധന കാലത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ മാത്രമാണ് കടലില്‍ നിന്നും മീന്‍ പിടിക്കാനിറങ്ങുക. അതിനാല്‍ തന്നെ സംസ്ഥാനത്ത് മത്സ്യ വില കുത്തനെ ഉയര്‍ന്നിരുന്നു.

Tags : Trolling Ban Fishermen

Recent News

Corehub Up