x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സം അ​വ​ധി; തീ​രു​മാ​നം വെ​ള്ളി​യാ​ഴ്ച ഉ​ണ്ടാ​യേ​ക്കും


Published: March 12, 2026 06:56 PM IST | Updated: March 12, 2026 07:01 PM IST

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​ടെ പ്ര​വൃ​ത്തി ദി​നം ആ​ഴ്ച​യി​ൽ അ​ഞ്ചാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കും. നാ​ളെ ചേ​രു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ഈ ​കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ത്തേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

സ​ർ​വീ​സ് സം​ഘ​ട​ന​ക​ളു​മാ​യ​ട​ക്കം ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള​ട​ങ്ങി​യ ഫ​യ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ജീ​വ​ന​ക്കാ​ർ​ക്ക് സ​ന്തോ​ഷ​മാ​കു​ന്ന തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ചാ​ൽ അ​ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗു​ണ​മാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ൽ സ​ർ​ക്കാ​രി​നു​ണ്ട്.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​തു​ഭ​ര​ണ വ​കു​പ്പ് ഫ​യ​ൽ നീ​ക്ക​ത്തി​ന്‍റെ വേ​ഗ​ത വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ കാ​ല​ങ്ങ​ളാ​യി ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യ​മാ​ണ് പ്ര​വൃ​ത്തി ദി​വ​സം ആ​റി​ൽ നി​ന്ന് അ​ഞ്ച് ആ​ക്ക​ണ​മെ​ന്ന​ത്.

ഭ​ര​ണ പ​രി​ഷ്കാ​ര ക​മ്മീ​ഷ​നും ശ​മ്പ​ള ക​മ്മീ​ഷ​നും ഇ​ക്കാ​ര്യം ശ​രി​വ​ച്ച് ശി​പാ​ർ​ശ ന​ൽ​കി​യി​രു​ന്നു. ഇ​ത് അം​ഗീ​ക​രി​ച്ചാ​ൽ എ​ട്ട് മ​ണി​ക്കൂ​ർ ജോ​ലി ഒ​മ്പ​തു മ​ണി​ക്കൂ​റാ​കും.

Tags : holiday government office cabinet meeting

Recent News

Corehub Up