കോഴിക്കോട്: ബൈക്കുകൾ മോഷ്ടിച്ച് രൂപമാറ്റം വരുത്തി വിൽപ്പന നടത്തുന്ന കുട്ടി മോഷ്ടാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. നഗര പരിധിയില്‍ ബൈക്ക് മോഷണം സ്ഥിരമായതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
4,000 രൂപ മുതല്‍ 10,000 രൂപയ്ക്ക് വരെയാണ് ബൈക്കുകള്‍ രൂപമാറ്റം വരുത്തി ഇവർ വിറ്റിരുന്നത്. ഒരു മാസത്തിനിടെ നാല് ബൈക്കുകളാണ് ഇവർ മോഷ്ടിച്ചത്. തുടർന്ന് പോലീസ് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും പ്രതികളെ കണ്ടെത്തിയിരുന്നില്ല.
കഴിഞ്ഞ ദിവസം ട്രാഫിക് പോലീസ് പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയെ ബൈക്കുമായി പിടിച്ചിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവത്തിന്റെ ചുരുൾ അഴിയുന്നത്. സംഭവത്തിൽ രണ്ട് കുട്ടികൾ അറസ്റ്റിലായെന്നും അന്വേഷണം വ്യാപിപ്പിച്ചെന്നും പോലീസ് വ്യക്തമാക്കി.
Tags : bike theft arrest police case kozhikode