x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ഡി​എ​ഫ് മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തും; മു​ഖ്യ​മ​ന്ത്രി​യെ നി​ശ്ച​യി​ക്കു​ന്ന​ത് കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ൾ പാ​ലി​ച്ച്: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ്


Published: April 30, 2026 06:22 PM IST | Updated: April 30, 2026 06:22 PM IST

ക​ല്‍​പ്പ​റ്റ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്. വ​യ​നാ​ട് ഡി​സി​സി ഓ​ഫീ​സി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​ന​ങ്ങ​ൾ യു​ഡി​എ​ഫി​ന്‍റെ വി​ജ​യ​പ്ര​തീ​ക്ഷ ശ​രി​വെ​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന ശേ​ഷം കോ​ൺ​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​ത് പാ​ർ​ട്ടി​യു​ടെ കൃ​ത്യ​മാ​യ കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ച്ചാ​യി​രി​ക്കും. നി​ല​വി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ അ​ന​വ​സ​ര​ത്തി​ലു​ള്ള​താ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

യു​ഡി​എ​ഫ് നേ​തൃ​ത്വം ക​ണ​ക്കു​കൂ​ട്ടി​യ​ത് പോ​ലെ ത​ന്നെ​യാ​കും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ അ​നു​കൂ​ല ജ​ന​വി​ധി​യും രാ​ഹു​ൽ ഗാ​ന്ധി പ്ര​ഖ്യാ​പി​ച്ച ഗാ​ര​ണ്ടി​ക​ളും യു​ഡി​എ​ഫി​ന് വ​ലി​യ ആ​വേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ തു​റ​ന്നു​കാ​ട്ടാ​ൻ യു​ഡി​എ​ഫി​ന് ക​ഴി​ഞ്ഞു. പ്ര​തി​പ​ക്ഷ നേ​താ​വ് ന​യി​ച്ച 'പു​തു​യു​ഗ യാ​ത്ര'​യ്ക്ക് ല​ഭി​ച്ച വ​ൻ സ്വീ​കാ​ര്യ​ത ഇ​തി​ന് തെ​ളി​വാ​ണ്.

വോ​ട്ട​ർ​പ്പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ക്ഷ​പാ​ത​പ​ര​മാ​യ നി​ല​പാ​ടു​ക​ൾ, അ​ക്ര​മ​ങ്ങ​ൾ തു​ട​ങ്ങി​യ ഒ​ട്ടേ​റെ പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ചാ​ണ് യു​ഡി​എ​ഫ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​വാ​ദ ക​ത്ത് താ​ൻ എ​ഴു​തി​യ​ത​ല്ലെ​ന്ന് സ​ണ്ണി ജോ​സ​ഫ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ർ​ത്തി​ച്ചു. ടി.​ജെ. ഐ​സ​ക്, ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ തു​ട​ങ്ങി​യ പ്ര​മു​ഖ നേ​താ​ക്ക​ളും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം പ​ങ്കെ​ടു​ത്തു

Tags : UDF Chief Minister Latest News KPCC President

Recent News

Corehub Up