x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പല ജില്ലകളിലും അള്‍ട്രാവയലറ്റ്


Published: March 12, 2026 06:07 AM IST | Updated: March 12, 2026 06:07 AM IST

തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്ത് ഇ​ട​വേ​ള​യ്ക്കു​ശേ​ഷം വീ​ണ്ടും ചൂ​ട് വ​ര്‍​ധി​ക്കു​ന്നു. വി​വി​ധ ജി​ല്ല​ക​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ഭേ​ദ​പ്പെ​ട്ട വേ​ന​ല്‍​മ​ഴ ല​ഭി​ച്ചി​രു​ന്നു. ഇ​തു ചൂ​ടു കു​റ​യാ​ന്‍ കാ​ര​ണ​മാ​യി​രു​ന്നെ​ങ്കി​ലും ര​ണ്ടു ദി​വ​സം മു​മ്പ് പൊ​ടു​ന്ന​നെ ചൂ​ട് ഉ​യ​രു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ അ​ള്‍​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക അ​പ​ക​ട​നി​ല​യി​ലേ​ക്കു​യ​ര്‍​ന്നു.

സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും ഉ​യ​ര്‍​ന്ന സൂ​ചി​ക​യാ​യ 10 ഇ​ടു​ക്കി ജി​ല്ല​യി​ലെ മൂ​ന്നാ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി. കൊ​ട്ടാ​ര​ക്ക​ര-8, കോ​ന്നി-9, ചെ​ങ്ങ​ന്നൂ​ര്‍-9, ച​ങ്ങ​നാ​ശേ​രി-9, ഒ​ല്ലൂ​ര്‍-8, തൃ​ത്താ​ല-8, പൊ​ന്നാ​നി-8 എ​ന്നി​വി​ട​ങ്ങ​ളി​ലും സൂ​ചി​ക ഉ​യ​ര്‍​ന്ന​തോ​ടെ ഇ​ന്ന​ലെ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ന്ന് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ ഉ​യ​ര്‍​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പും ന​ല്‍​കി​യി​ട്ടു​ണ്ട്.

ക​ണ്ണൂ​ര്‍-38, പാ​ല​ക്കാ​ട്-37, കാ​സ​ര്‍​ഗോ​ഡ്-37 ഡി​ഗ്രി​വ​രെ​യും താ​പ​നി​ല ഉ​യ​രു​മെ​ന്ന മു​ന്ന​റി​യി​പ്പും ന​ല്‍​കി​യി​ട്ടു​ണ്ട്. ഉ​യ​ര്‍​ന്ന താ​പ​നി​ല​യും ഈ​ര്‍​പ്പ​വു​മു​ള്ള വാ​യു​വും മൂ​ലം ഈ ​ജി​ല്ല​ക​ളി​ല്‍ മ​ല​യോ​ര​മേ​ഖ​ല​യൊ​ഴി​കെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ചൂ​ടി​നും ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​ങ്ങ​ള്‍​ക്കും കാ​ര​ണ​മാ​കു​മെ​ന്നും മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

ചൂ​ട് കൂ​ടി​യ​തോ​ടെ സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ഉ​പ​യോ​ഗ​വും വ​ര്‍​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ 98.142 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യി​രു​ന്നു ഉ​പ​ഭോ​ഗം. 73.575 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് പു​റ​ത്തു​നി​ന്നും എ​ത്തി​ച്ച​പ്പോ​ള്‍ 24.567 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് ആ​ഭ്യ​ന്ത​ര​മാ​യി ഉ​ത്പാ​ദി​പ്പി​ച്ചു. ഇ​ടു​ക്കി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ മൂ​ല​മ​റ്റം വൈ​ദ്യു​തി നി​ല​യ​ത്തി​ല്‍ 10.136 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യി​രു​ന്നു ഉ​ത്പാ​ദ​നം.

വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ വൈ​ദ്യു​തി ഉ​പ​ഭോ​ഗം വീ​ണ്ടും ഉ​യ​രാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണ്. ക​ഴി​ഞ്ഞ വേ​ന​ലി​ല്‍ പ​ല ദി​വ​സ​ങ്ങ​ളി​ലും വൈ​ദ്യു​തി ഉ​പ​യോ​ഗം റി​ക്കാ​ര്‍​ഡ് ഭേ​ദി​ച്ചി​രു​ന്നു. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ വേ​ന​ല്‍​മ​ഴ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ ചൂ​ട് കൂ​ടു​ത​ല്‍ വ​ര്‍​ധി​ക്കാ​നാ​ണ് സാ​ധ്യ​ത.

Tags : Ultraviolet districts sun temperature

Recent News

Corehub Up