ചങ്ങനാശേരി: ഭാര്യ ബിന്ദുമേനോന്റെ പരസ്യപ്രതികരണത്തിനു പിന്നാലെ മന്ത്രി കെ.ബി. ഗേണഷ് കുമാറിന് നായര്‍ സര്‍വീസ് സൊസൈറ്റിയില്‍നിന്നു കനത്ത തിരിച്ചടി. ഗണേഷ്കുമാര് പ്രസിഡന്റായ പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്റെ ഭരണസമിതി പിരിച്ചുവിട്ടു.
യോഗം രജിസ്ട്രാര്‍ ശശിധരന് നായര്‍ ഭരണസമിതി വിട്ടശേഷം ഭരണസമിതിയിലെ മുതിര്‍ന്ന അംഗം കരിക്കത്തില്‍ കെ.തങ്കപ്പന്‍പിള്ളയെ ചെയര്‍മാനാക്കി പുതിയ അഡ്ഹോക്ക് കമ്മിറ്റിക്ക് ചുമതല നല്‍കിയതാണ് ഗണേഷ്കുമാറിനു പ്രഹരമായത്.
എന്‍എസ്എസിന്റെ ഭരണഘടന അനുസരിച്ചാണ് പത്തനാപുരം യൂണിയന് പിരിച്ചുവിട്ടതെന്നും അംഗങ്ങളോട് ഗണേഷ്കുമാര് ധാര്‍ഷ്ട്യം കാട്ടിയെന്നും എന്‍എസ്എസ് ജനറല്‍സെക്രട്ടറി പ്രതികരിച്ചു.
യൂണിയന്റെ ജനറല്‍ബോഡിയില്‍ അംഗമായി തുടരാമെന്നല്ലാതെ എന്‍എസ്എസിന്റെ ഭരണത്തില്‍ ഗണേഷ്കുമാറിന് ഒരു റോളുമില്ലാത്ത അവസ്ഥയില്‍ എത്തിച്ചേര്‍ന്നു. ഇത് ഗണേഷ്കുമാര് സമുദായത്തില്‍നിന്നുള്ള ഒറ്റപ്പെടലായിമാറി.
യൂണിയന് പ്രസിഡന്റ് ഗണേഷ്കുമാറിന്റെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരേ പത്തനാപുരം യൂണിയനില്‍ ഏറെക്കാലമായി വിവാദം പുകഞ്ഞിരുന്നു. ഈ യൂണിയനില്‍നിന്നു 11 ഭരണസമിതിയംഗങ്ങള്‍ രാജിവച്ചിരുന്നു. ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഭരണസമിതി പിരിച്ചുവിട്ട് അഡ്ഹോക്ക് കമ്മിറ്റിക്കു ഭരണചുമതല നല്‍കിയത്
Tags : Union dissolved NSS constitution Sukumaran Nair Minister K.B. Ganesh Kumar